#ceilingcollapsed | 80 വർഷം പഴക്കം; ഗവ. എൽപി സ്കൂൾ ക്ലാസ് മുറികളുടെ സീലിം​ഗ് ഇളകി വീണ് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

#ceilingcollapsed | 80 വർഷം പഴക്കം; ഗവ. എൽപി സ്കൂൾ ക്ലാസ് മുറികളുടെ സീലിം​ഗ് ഇളകി വീണ് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Jan 13, 2025 09:56 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  പാലോട് പേരക്കുഴി ഗവ. എൽപി സ്കൂളിന്‍റെ ക്ലാസ് മുറികളുടെ സീലിം​ഗ് ഇളകി വീണു.

80 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന്‍റെ സീലിം​ഗാണ് പൊളിഞ്ഞു വീണത്. അഞ്ച് ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കുട്ടികളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

രാവിലെ എട്ടരയോടെയാണ് സീലിം​ഗ് ഇളകി വീണത്. ഒമ്പത് മണിക്കാണ് കുട്ടികൾ എത്തിയത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഓടിട്ട ഈ കെട്ടിടത്തിലാണ് അഞ്ച് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. മേൽക്കൂര മുഴുവൻ ദ്രവിച്ച നിലയിലാണെന്നത് വ്യക്തമാണ്.

പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന പാലോട് ഉപജില്ലയിലെ മികച്ച സ്‌കൂളുകളിൽ ഒന്നാണ് പാലോട് പേരക്കുഴി എൽപിഎസ്. സ്കൂളിന്‍റെ മികവുകൊണ്ട് തന്നെ ഓരോ വർഷവും ഇവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണവും വർധിക്കുന്നതായി വാർഡ് മെമ്പറായ രാജ്കുമാർ പറഞ്ഞു.

പഞ്ചായത്ത്, എംഎൽഎ, എംപി എന്നിവർക്കടക്കം നിവേദനം നൽകിയിട്ടും ഇതുവരെ ആരും നടപടിയെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് എംഎൽഎയ്ക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്‌ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നടപടിയൊന്നുമായില്ല.

നിലവിൽ 250ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ് മുറികൾ ഇല്ലാത്തത് മൂലം സമീപത്തെ ബിആർസിയുടെ ട്രെയിനിം​ഗ് ഹാൾ, ലൈബ്രറി കെട്ടിടം, ബിആർസിയുടെ തന്നെ തെറാപ്പി സെന്‍റർ എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.

പുതിയൊരു കെട്ടിടം ലഭിച്ചാൽ പേടിയില്ലാതെ കുട്ടികൾക്ക് ക്ലാസിലിരിക്കാമെന്നും മികച്ച സ്കൂളിനെ നിലനിർത്താൻ സർക്കാർ നടപടി വേണമെന്നും വാർഡ് മെമ്പർ ചൂണ്ടിക്കാട്ടി. പുതിയ കെട്ടിടം അത്യാവശ്യമാണെന്ന് സ്കൂൾ അധികാരികളും പറയുന്നു.

#Palode #Perakkuzhi #Govt #ceiling #classrooms #LP #School #collapsed.

Next TV

Related Stories
വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Feb 6, 2025 09:16 PM

വയനാട് കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്ന് വനംവകുപ്പ്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

Feb 6, 2025 08:58 PM

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ...

Read More >>
നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

Feb 6, 2025 08:52 PM

നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

Feb 6, 2025 08:45 PM

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക്...

Read More >>
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
Top Stories