#murder | മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ

#murder | മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ
Jan 13, 2025 07:50 PM | By Athira V

റാഞ്ചി: ( www.truevisionnews.com ) മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി അമ്മ. ഝാർഖണ്ഡിലെ രാധാനഗറിലാണ് സംഭവം. രാജു മണ്ഡൽ എന്നയാളാണ് കൊല്ലപ്പെട്ടത്.

രാജു മണ്ഡൽ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു. പലപ്പോഴായി ഇത് തുടർന്നു. ഇവരുടെ വീട്ടിൽ നിന്ന് പല വസ്തുക്കളും എടുത്തുകൊണ്ടുപോകുകയും ചെയ്തു.

പെൺകുട്ടിയുടെ അമ്മ ഗ്രാമവാസികളോട് ഇത് സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് അമ്മയും മകളും ചേർന്ന് രാജു മണ്ഡലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.

വെള്ളിയാഴ്ച ഇവർ വയർ വാങ്ങി അതിന്‍റെ പുറംകവർ ഒഴിവാക്കി ഉണങ്ങിയ മുളവടിയിൽ ചുറ്റി. ഇത് പ്ലഗ്ഗിൽ കണക്ട് ചെയ്യുകയും ചെയ്തു. ഇത് വാതിലിനോട് ചേർന്ന് സ്ഥാപിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രിയോടെയാണ് രാജു മണ്ഡൽ ഇവരുടെ വീട്ടിലെത്തിയത്. വാതിലിലൂടെ അകത്ത് കയറാൻ ശ്രമിച്ചതും ഇയാൾ ഷോക്കേറ്റ് തൽക്ഷണം മരിച്ചുവീണു.

സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി അമ്മയെയും മകളെയും കസ്റ്റഡിയിലെടുത്തു. രാജു മണ്ഡലിന്‍റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെടുത്തു. അമ്മയെ ജയിലിലേക്കും പ്രായപൂർത്തിയാകാത്ത മകളെ ജുവനൈൽ ഹോമിലേക്കും അയച്ചതായി പൊലീസ് പറഞ്ഞു.

#mother #shocked #and #killed #her #daughter #sexual #abuser

Next TV

Related Stories
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Feb 10, 2025 04:22 PM

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു...

Read More >>
സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

Feb 9, 2025 09:12 PM

സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് പ്രതികളിലൊരാളായ കരാല നിവാസിയായ സുശാന്ത് ശർമ്മ എന്ന ചുട്കുളിയെ അറസ്റ്റ് ചെയ്തത്....

Read More >>
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

Feb 8, 2025 12:43 PM

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

ക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ്...

Read More >>
ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

Feb 7, 2025 12:44 PM

ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി നിരത്തില്‍ ഇറങ്ങി....

Read More >>
സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

Feb 5, 2025 09:47 PM

സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....

Read More >>
പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Feb 5, 2025 07:25 PM

പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ...

Read More >>
Top Stories