കൊല്ലം: ( www.truevisionnews.com ) അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം കടപ്പാക്കട ഭാവന നഗർ വെപ്പാലുമൂട് പള്ളിപ്പുറത്തു വീട്ടിൽ ഫിലിപ്പാണ് (ലാലു – 42) മരിച്ചത്. ഫിലിപ്പിനെ കുത്തിയ മനോജ്, ജോൺസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അയൽവാസിയായ ജോൺസൺ ഉൾപ്പെടെയുള്ളവരുമായുണ്ടായ തർക്കത്തിന് ഇടയിലാണു മനോജ് കുത്തിയത്.
ജോൺസൺ, സഹോദരൻ റാഫി, മനോജ് എന്നിവരുമായിട്ടായിരുന്നു ലാലുവിന്റെ തർക്കം. മദ്യപിച്ച ശേഷമാണ് തർക്കമുണ്ടായതെന്നു ചില ദൃക്സാക്ഷികൾ പറഞ്ഞെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
#Argument #between #neighbors #after #which #youth #stabbed #death
