#S25Ultra | ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്

#S25Ultra | ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്
Jan 12, 2025 04:54 PM | By VIPIN P V

( www.truevisionnews.com) സവിശേഷതകളിൽ ആപ്പിൾ ഐഫോണിനെ പോലും കടത്തി വെട്ടുന്ന ഫോണുകളിലെ രാജാവ് ഈ മാസം 22 ന് അവതരിക്കും.

ഗാലക്സി എസ് 25 സീരീസിലുള്ള മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക.

ഗാലക്സി എസ് 25, എസ് 25 പ്ലസ്, എസ് 25 അള്‍ട്രാ ഫോണുകള്‍ക്ക് ഏറ്റവും പുതിയതും കരുത്തേറിയതുമായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് ഹൃദയമായി പ്രവർത്തിക്കുക.

കൂടുതല്‍ തെളിച്ചത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കും ഡിസ്പ്ലേ. ബേസ് മോഡലായ ഗാലക്സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും.

എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും. കൂടാതെ മള്‍ട്ടി ടാസ്‌കിങ് സാധ്യമാകുന്ന തരത്തിലായിരിക്കും ഫോണ്‍.

സാംസങ് വ്യത്യസ്തമായ എഐ ഫീച്ചറുകളായിരിക്കും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലിന് 80,000 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രീമിയം മോഡലായ എസ് 25 അള്‍ട്രയ്ക്ക് 1,29,000 രൂപ വരെ വില വരാനും സാധ്യതയുണ്ട്.

ഈ വര്‍ഷം ഇറങ്ങിയ എസ് 24ന് സമാനമായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചതുരാകൃതിയിലുള്ള ഡിസൈനിൽ നിന്നും മാറി പരന്ന ഫ്രെയിമും വൃത്താകൃതിയിലുള്ള അരികുകളുമുള്ള പുതിയ ഡിസൈനിലായിരിക്കും ഗാലക്സി എസ് 25 അള്‍ട്രാ പുറത്തിറക്കുക എന്നാണ് പ്രതീക്ഷ.

ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറിനൊപ്പം 16 ജിബി റാമുമായിട്ടായിരിക്കും ഫോണ്‍ വിപണിയിലെത്തുക.

#Finally #king #arrives #Samsung #introduce #S25Ultra #month

Next TV

Related Stories
ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

Mar 17, 2025 01:24 PM

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയാകുമോ “ഫ്ലാഷ്‌സ്”?

ഇൻസ്റ്റാഗ്രാമിനോട് സാമ്യമുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈയുടെ...

Read More >>
സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

Mar 16, 2025 11:28 AM

സുനിത വില്യംസിന്‍റെ മടക്കയാത്ര: സ്പേസ് എക്സ് ഡ്രാഗൺ പേടകം ഡോക്ക് ചെയ്തു

പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍ പേടകത്തില്‍ എത്തിച്ചേരുകയും...

Read More >>
ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

Mar 15, 2025 08:45 AM

ക്രൂ10 വിജയകരമായി വിക്ഷേപിച്ചു; സുനിത വില്യംസ് ബുധനാഴ്ച മടങ്ങും

സ്​പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ബഹിരാകാശപേടകവുമായി നാസയുടെ ഫ്ലോറിഡ കെന്നഡി സ്​പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയിൽ നിന്ന്...

Read More >>
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

Mar 13, 2025 01:24 PM

ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി വാട്ട്സ്ആപ്പ്

വീഡിയോ കോൾ വോയ്‌സ്-ഒൺലി മോഡിലും ഇനി മുതൽ പ്രവർത്തിക്കുമെന്ന് എളുപ്പത്തിൽ...

Read More >>
ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

Mar 11, 2025 02:27 PM

ചെഞ്ചുവപ്പില്‍ ചന്ദ്രന്‍ കാണാം; 'ബ്ലഡ് മൂണ്‍', അത്യാകര്‍ഷകമായ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം

ഇന്ത്യയിൽ ചന്ദ്രഗ്രഹണ സമയത്ത് പകൽ സമയമായിരിക്കും. അതിനാൽ രക്ത ചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍...

Read More >>
സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

Mar 10, 2025 01:12 PM

സുരക്ഷാ ഭീഷണി; ടെലഗ്രാം നിരോധിച്ച് രണ്ട് റഷ്യൻ പ്രദേശങ്ങൾ

റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ടെലഗ്രാമിന് ഏകദേശം ഒരു ബില്യൺ...

Read More >>
Top Stories