ലഖ്‌നൗ: ( www.truevisionnews.com ) മകള്‍ സ്വന്തംതാല്‍പര്യത്തിന് വിവാഹം ചെയ്തതിന്‍റെ പകയിൽ പിതാവ് പത്തുകൊല്ലത്തിനുശേഷം മകളുടെ കുഞ്ഞിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി.

ഉത്തര്‍ പ്രദേശിലെ ബുദൗന്‍ ജില്ലയിലെ ഹയാത് നഗര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്നുവയസ്സുകാരി കല്‍പന, കല്‍പനയുടെ അച്ഛന്റെ അമ്മ ഗീതാദേവി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗീതാദേവിയുടെ ഭര്‍ത്താവ് രാംനാഥ് പോലീസില്‍ പരാതി നല്‍കി.
പിതാവായ പ്രേംലാലിന്‍റെ എതിർപ്പ് മറികടന്നാണ് പത്ത് വർഷം മുൻപ് ആശാദേവി വിജയകുമാറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിന് ആശയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.
ആശയുടെ അച്ഛന്‍ പ്രേംപാലും സഹോദരനും ചേര്‍ന്നാണ് കല്‍പനയെയും ഗീതാദേവിയെയും അടിച്ചുകൊലപ്പെടുത്തിയതെന്ന് രാംനാഥ് പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ആക്രമണം നടന്ന സമയത്ത് രാംനാഥ് സ്ഥലത്തുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിന് പുറത്തുപോയതായിരുന്നു ഇദ്ദേഹം.
ആശാദേവിയും വിജയകുമാറും നിലവില്‍ ചെന്നൈയിലാണ് ജോലിചെയ്യുന്നത്. ആറുമാസം പ്രായമായപ്പോള്‍ മുതല്‍ കല്‍പന പ്രേംലാലിന്‍റെ അമ്മയായ ഗീതാദേവിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നതെന്ന് പോലീസ് അറിയിച്ചു.
രാംനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുമുണ്ട്.
#After #10 #years #after #marrying #her #daughter #she #killed #her #daughter #baby #and #motherinlaw
