#Gangrapecase | പതിനെട്ടുകാരിക്ക് ലൈംഗികപീഡനം; നവ വരനടക്കം 20 പ്രതികൾ അറസ്റ്റിലായി, ആദ്യം പീഡിപ്പിച്ചത് കാമുകനായിരുന്ന സുബിൻ

#Gangrapecase | പതിനെട്ടുകാരിക്ക് ലൈംഗികപീഡനം; നവ വരനടക്കം 20 പ്രതികൾ അറസ്റ്റിലായി, ആദ്യം പീഡിപ്പിച്ചത് കാമുകനായിരുന്ന  സുബിൻ
Jan 11, 2025 08:44 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com) കായിക താരമായ 18കാരി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ 62 പേരെ പൊലീസ്​ തിരിച്ചറിഞ്ഞു.

ഇതിൽ 20 പ്രതികൾ അറസ്റ്റിലായി. 64 പേരുകളാണ്​ കുട്ടി പറഞ്ഞത്​. സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ ഏഴ് കേസുകളാണ് രജിസ്​റ്റർ ചെയ്തത്​. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞയാളും മൂന്നു ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടുന്നു.

പെൺകുട്ടിക്ക്​ 13 വയസ്സുള്ളപ്പോൾ കാമുകനായ സുബിൻ മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു.

16 വയസ്സായ സമയത്താണ് ബലാൽസംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് മറ്റൊരു ദിവസവും പീഡിപ്പിച്ചു.

പിന്നീട് കൂട്ടുകാരായ മറ്റുപ്രതികൾക്ക് പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ അന്വേഷണത്തിൽ വ്യക്തമായത്​.

ഇവർ സംഘം ചേർന്ന് തോട്ടത്തിൽവെച്ച്​ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു.

രണ്ട്​ കേസുകൾ രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പൊലീസ്​​ അഞ്ചുപേരെയും മൂന്ന്​ കേസെടുത്ത പത്തനംതിട്ട പൊലീസ്​ ഒമ്പത്​ പ്രതികളെയുമാണ്​ അറസ്റ്റ്​ ചെയ്തത്​.

സുബിൻ (24), വി.കെ. വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത ഒരുകേസിലെ പ്രതികൾ.

ഇവിടെ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അച്ചു ആനന്ദാണ്​ (21) പ്രതി.

ആദ്യത്തെ കേസിൽ അഞ്ചാംപ്രതി സുധി, പത്തനംതിട്ട പൊലീസ് നേരത്തേ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ ജയിലിലാണ്.

പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്ന് കേസുകളിൽ ആദ്യ കേസിൽ ഷംനാദാണ്​ (20) അറസ്റ്റിലായത്. അടുത്ത കേസിൽ ആറ്​ പ്രതികളും പിടിയിലായി. ഇതിൽ ഒരാൾ 17കാരനാണ്.

അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), നിധിൻ പ്രസാദ് (21), അഭിനവ് (18), കാർത്തിക് (18) എന്നിവരാണ് പിടിയിലായ മറ്റ്​ പ്രതികൾ.

ഇതിൽ അഫ്സൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത രണ്ട് കേസുകളിൽ പ്രതിയാണ്​.

ഈ കേസുകളിൽ നിലവിൽ ജാമ്യത്തിലാണ്. ആഷിക്, അഫ്സൽ പ്രതിയായ ഒരുകേസിൽ കൂട്ടുപ്രതിയാണ്. കോടതി ജാമ്യത്തിലാണിപ്പോൾ.

മറ്റൊരു കേസിൽ കണ്ണപ്പൻ എന്ന സുധീഷ് (27), നിഷാദ് എന്ന അപ്പു (31) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്.

പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിൽ 2014ലെ രണ്ട് മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ് അപ്പു.

#year #old #sexuallyassaulted #accused #including #NavaVaran #arrested #first #tortured #lover #Subin

Next TV

Related Stories
'മൂന്ന് തലാഖും ചൊല്ലിയിരിക്കുന്നു, പൊയ്ക്കോ';മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ​ഗാർഹിക പീഡനത്തിന് കേസ്

Jan 26, 2025 10:06 AM

'മൂന്ന് തലാഖും ചൊല്ലിയിരിക്കുന്നു, പൊയ്ക്കോ';മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ​ഗാർഹിക പീഡനത്തിന് കേസ്

തലാഖ് ചൊല്ലി ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഇയാൾ ഭാര്യയോട് ഫോണിലൂടെ...

Read More >>
റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു

Jan 26, 2025 09:54 AM

റിപ്പബ്ലിക് ദിന പരേഡിൽ ഗവർണറുടെ പ്രസംഗത്തിനിടെ പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു

ഇദ്ദേഹത്തെ ഉടനെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം...

Read More >>
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; കുറ്റം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരെയും കേസ്

Jan 26, 2025 09:52 AM

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; കുറ്റം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരെയും കേസ്

മണക്കാട് ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്...

Read More >>
ഒന്നും പറയണ്ട! ‘ഇന്ന് ഒരു ലൈവും ഇല്ല’; കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് എസ്.എച്ച്.ഒ, പഞ്ചാരക്കൊല്ലിയില്‍ വാക്കുതര്‍ക്കം

Jan 26, 2025 09:35 AM

ഒന്നും പറയണ്ട! ‘ഇന്ന് ഒരു ലൈവും ഇല്ല’; കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് എസ്.എച്ച്.ഒ, പഞ്ചാരക്കൊല്ലിയില്‍ വാക്കുതര്‍ക്കം

ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു...

Read More >>
കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു

Jan 26, 2025 09:20 AM

കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു

കനാലിൽ കുളിക്കാൻ ഇറങ്ങി കാണാതായി എന്ന സംശയത്തിലായിരുന്നു...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിൽ വാഹനമിടിച്ച് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി

Jan 26, 2025 08:59 AM

കണ്ണൂർ കൂത്തുപറമ്പിൽ സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിൽ വാഹനമിടിച്ച് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി

ഇടിച്ച വാഹനം നിർത്താതെ പോയി. പാറാട് ടി പി ജി എം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്...

Read More >>
Top Stories