#honeytrap | വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടി; യുവതിയും യുവാവും അറസ്റ്റിൽ

#honeytrap | വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടി; യുവതിയും യുവാവും അറസ്റ്റിൽ
Jan 11, 2025 08:38 PM | By Jain Rosviya

വൈക്കം: (truevisionnews.com) വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

വൈദികൻ പ്രിൻസിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവർ ഇദ്ദേഹത്തെ വിഡിയോകാൾ വിളിച്ച് സ്വകാര്യദൃശ്യങ്ങൾ കൈക്കലാക്കി.

ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മുതൽ പലതവണകളായി വൈദികനിൽനിന്ന് പണം തട്ടുകയായിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈദികൻ പൊലീസിൽ പരാതി നൽകിയത്.

എസ്.ഐമാരായ ജയകൃഷ്ണൻ, കുര്യൻ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

#41.52 #lakh #rupees #stolen #priest #trapping #him #honey #trap #young #woman #young #man #arrested

Next TV

Related Stories
കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Jan 26, 2025 11:03 AM

കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത...

Read More >>
കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ, ശേഷം നിര്‍ത്താതെ പോയി

Jan 26, 2025 10:36 AM

കാഴ്ച പരിമിതിയുള്ള വയോധികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികൻ, ശേഷം നിര്‍ത്താതെ പോയി

നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശിയായ റോബിന്‍സനാണ്(71) അപകടത്തിൽ...

Read More >>
മദ്യലഹരിയിൽ തർക്കം; യുവാവിനെ തലയ്ക്ക് അടിച്ചു കൊലപെടുത്തി, പ്രതി കസ്റ്റഡിയില്‍

Jan 26, 2025 10:23 AM

മദ്യലഹരിയിൽ തർക്കം; യുവാവിനെ തലയ്ക്ക് അടിച്ചു കൊലപെടുത്തി, പ്രതി കസ്റ്റഡിയില്‍

ഗുരുതരമായി പരിക്കേറ്റ ഈശ്വറിനെ തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ബോഡിനായ്ക്കനൂരിൽ വെച്ച് മരണം...

Read More >>
 'മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

Jan 26, 2025 10:22 AM

'മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ

മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞദിവസം സംസാരിച്ചെന്നും മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടുവെന്നും ​ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക്...

Read More >>
'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്

Jan 26, 2025 10:19 AM

'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്

കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ്...

Read More >>
Top Stories