#krishnendudeath | കുഞ്ഞനുജത്തിയുടെ ചിതയ്ക്ക് തീ കൊളുത്തി ഏക സഹോദരൻ, സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ച കൃഷ്ണേന്ദുവിന് നാടിന്റെ യാത്രാമൊഴി

#krishnendudeath | കുഞ്ഞനുജത്തിയുടെ ചിതയ്ക്ക് തീ കൊളുത്തി ഏക സഹോദരൻ, സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ച കൃഷ്ണേന്ദുവിന് നാടിന്റെ യാത്രാമൊഴി
Jan 11, 2025 03:53 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം മടവൂരിൽ സ്വന്തം വീടിന് മുന്നിൽ സ്കൂൾ ബസിടിച്ച് മരിച്ച കുരുന്നിന് നാടിന്റെ യാത്രാമൊഴി. സ്കൂളിലെ പൊതുദർശനത്തിൽ സഹപാഠികളും അധ്യാപകരയും ഏഴ് വയസ്സുകാരി കൃഷ്ണേന്ദുവിന് വിട ചൊല്ലി. കുഞ്ഞനുജത്തിയുടെ ചിതയ്ക്ക് ഏക സഹോദരൻ തീ കൊളുത്തി.

നാടിന് താങ്ങാനാകുന്നതിനും അധികം നൊമ്പരമായി കുരുന്ന് കൃഷ്ണേന്ദു മടങ്ങി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെയാണ് കൃഷ്ണേന്ദു പഠിച്ചിരുന്ന മടവൂർ എൽ പി സ്കൂളിൽ മൃതദേഹം എത്തിച്ചത്.

ഇന്നലെ സ്കൂൾ വിട്ട് ഇവിടെ നിന്ന് മടങ്ങിയ കൃഷ്ണേന്ദുവിന്റെ ഇങ്ങനെയൊരു തിരിച്ചുവരവ് താങ്ങാനാകാതെ സഹപാഠികളും അധ്യാപകപരും വിങ്ങി.

സ്കൂളിലെ പൊതുദർശനത്തിന് ശേഷം, മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. കുഞ്ഞുമകളെ കുടുംബം യാത്രയാക്കി. മൂത്തസഹോദരൻ കൃഷ്ണനുണ്ണി, കൃഷ്ണേന്ദുവിന്റെ ചിതയ്ക്ക തീ കൊളുത്തി.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് വീടിന് മുന്നിൽ സ്കൂൾ ബസിറങ്ങിയ രണ്ടാം ക്ലാസുകാരി അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് വീണ കുഞ്ഞിന്മേൽ ബസ് കയറിയിറങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി.

അച്ഛൻ മണികണ്ഠൻ കെഎസ്ആർടിസി ജീവനക്കാരനാണ്. അമ്മ ശരണ്യ സൂപ്പർ മാർക്കിലെ ജോലിക്കാരിയാണ്. കുടുംബ വീട്ടിലേക്കെ നടക്കവേ, റോഡിൽ കിടന്ന കേബിളിൽ തട്ടി ബസിന് മുന്നിലേക്ക് വിഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർ ബിജുകുമാർ പൊലീസ് കസ്റ്റഡിയിലാണ്.

#thiruvananthapuram #school #bus #accident #7 #years #old #girl #krishnendu #died #funeral

Next TV

Related Stories
കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും  മരിച്ചു

Jan 23, 2025 10:30 AM

കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ ചികിത്സക്കിടെ മകനും മരിച്ചു

കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍...

Read More >>
പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ല,  ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

Jan 23, 2025 10:19 AM

പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ല, ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ

പാര്‍ട്ടിയുടെ ഒരു ഘടകത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. 27 ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം...

Read More >>
' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

Jan 23, 2025 10:00 AM

' ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യം'; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ...

Read More >>
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

Jan 23, 2025 09:29 AM

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു....

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
Top Stories