കോട്ടയം: ( www.truevisionnews.com) പാലാ - പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ് കടകളിലേക്ക് ഇടിച്ചു കയറി.
അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി തൂണും മൂന്ന് കടകളും ഭാഗികമായി തകർന്നു.
പുലർച്ചെ അഞ്ചരയോടെയായായിരുന്നു അപകടം. കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
#bus #carrying #Sabarimalapilgrims #rammed #shops