തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയിൽ കുത്തേറ്റ സാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ യുവാവിന്‍റെ ഭാര്യയുമായുള്ള ബന്ധത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സംശയം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് അയൽവാസിയായ യുവാവ് സാജനെ കുത്തികൊലപ്പെടുത്തിയത്. തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് ജിതിൻ പോലീസിനോടുപറഞ്ഞത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലയോടെ സാജൻ മരിച്ചു.
കുറ്റസമ്മതം നടത്തിയ ഉടൻ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ് രാവിലെ സാജൻ മരിച്ചതോടെ ജിതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തര്‍ക്കത്തില്‍ ഭാഗമായ അയല്‍വാസി കൂടിയായ മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
#Suspected #having #affair #with #his #wife #Youngman #stabbed #death #her #husband
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)