#Schoolbusaccident | മടവൂരിലെ രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

#Schoolbusaccident | മടവൂരിലെ രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്
Jan 11, 2025 07:06 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com) മടവൂരിൽ സ്കൂൾ ബസ് അപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.

മടവൂർ സ്വദേശി ബിജുകുമാറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുട്ടി സുരക്ഷിതമായി വീട്ടിൽ എത്തി എന്ന് ഡ്രൈവർ ശ്രദ്ധിച്ചില്ല, അശ്രദ്ധമായും ഉദാസീനതയോടെയും വാഹനം ഓടിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു.

മടവൂർ ഗവൺമെൻറ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവാണ് വീടിനു മുന്നിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങി മരിച്ചത്.

ഇന്നലെ വൈക്കീട്ട് നാലരയോടെയായിരുന്നു സംഭവം.

ബസ് ഇറങ്ങിയ കൃഷ്ണേന്ദു അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബസിനടിയിലേക്ക് വീണതിനെത്തുടർന്നായിരുന്നു തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങിയത്.

അപകടസമയം കൃഷ്ണേന്ദുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്.

അച്ഛൻ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവറും. സഹോദരൻ മടവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. മരിച്ച കൃഷ്ണേന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും.

#Death #secondclass #girl #Madavur #Case #against #schoolbus #driver

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories