(truevisionnews.com) പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കേരളത്തിലേക്ക്. ഈ മാസം അവസാനമായിരിക്കും കേരളത്തിലേക്ക് എത്തുക.
പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്ററായി ചുമതലയേറ്റത്തിന് പിന്നാലെയാണ് മമത കേരളത്തിൽ എത്തുന്നത്.
നിലവിൽ എംഎൽഎ ആയ പി വി അൻവർ നിയമ തടസ്സമുള്ളതുകൊണ്ട് ടി എം സി അംഗത്വം എടുത്തിട്ടില്ല.
നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വം സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അൻവർ അറിയിച്ചു.
മമതയുമായി പി വി അൻവർ നാളെ കൂടിക്കാഴ്ച നടത്തിയേക്കും.
കൊൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്തെത്തിയായിരിക്കും കൂടിക്കാഴ്ച.ഇതിനുശേഷം രാവിലെ 10 ന് വാർത്താസമ്മേളനം നടത്തുമെന്ന് പി വി അൻവർ വ്യക്തമാക്കിയിരുന്നു.
മലയോര മേഖലയുടെ പ്രശ്നം പാർലമെൻറിൽ ഏറ്റെടുക്കുമെന്ന് മമതാ ബാനർജി ഉറപ്പു നൽകിയതായി പി വി അൻവർ പറഞ്ഞു.
#MamataBanerjee #Kerala #meeting #PVAnwar #Trinamool #headquarters #tomorrow