#founddeath | പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

#founddeath | പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
Jan 10, 2025 10:25 PM | By Athira V

മുംബൈ: ( www.truevisionnews.com) പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോ​ഗേശ്വരി ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സ്‌കൂൾ ആൻ‍ഡ് ജൂനിയർ കോളേജിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

സ്‌കൂളിലെ ക്ലീനിംഗ് സ്റ്റാഫ് ഉച്ചയോടെ ശുചിമുറിയിലേയ്ക്ക് പോയപ്പോഴാണ് സംഭവം കണ്ടത്. ശുചിമുറിയുടെ വാതിലിനോട് ചേർന്ന് ഒരു പെൺകുട്ടി നിലത്ത് ഇരിക്കുന്നത് ക്ലീനിം​ഗ് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സംശയം തോന്നിയ ക്ലീനിംഗ് സ്റ്റാഫ് വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് തൊട്ടടുത്തുള്ള ശുചിമുറിയിൽ കയറി നോക്കിയപ്പോഴാണ് വാതിലിനു പിന്നിൽ ഇരിക്കുന്ന പെൺകുട്ടിയെ കണ്ടത്.

ഉടൻ തന്നെ സംഭവം സ്‌കൂൾ മാനേജ്‌മെൻ്റിനെ അറിയിച്ചു. സ്‌കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അപകട മരണം രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതാണോ എന്നും അങ്ങനെയെങ്കിൽ കാരണം എന്താണെന്നും കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാർത്ഥിനിയുടെ മരണ വിവരം അറിയിച്ച് സ്കൂൾ മാനേജ്മെൻ്റ് സ്കൂളിലെയും ജൂനിയർ കോളേജിലെയും വിദ്യാർത്ഥികൾക്ക് സന്ദേശം അയച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു.

#PlusOne #student #found #dead #school #washroom

Next TV

Related Stories
#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

Jan 20, 2025 10:51 AM

#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

നാല് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് ആന എത്തിയത്....

Read More >>
#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

Jan 20, 2025 10:13 AM

#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍...

Read More >>
#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

Jan 20, 2025 09:26 AM

#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി...

Read More >>
#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

Jan 19, 2025 10:04 PM

#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

ഭീഷണി, പിന്തുടരൽ, തടഞ്ഞുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്....

Read More >>
#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

Jan 19, 2025 09:10 PM

#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

സാമൂഹ്യസമത്വത്തിനായി പോരാടണം. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും...

Read More >>
#accident |   വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ പോയ പ്രതിശ്രുത വരൻ കാറിന് തീപിടിച്ച് മരിച്ചു

Jan 19, 2025 08:09 PM

#accident | വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ പോയ പ്രതിശ്രുത വരൻ കാറിന് തീപിടിച്ച് മരിച്ചു

യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക്...

Read More >>
Top Stories

Entertainment News