പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ടയിൽ അറുപതിലേറെ പേർ പീഡനത്തിന് ഇരയാക്കിയെന്ന 18-കാരിയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിൽ.
ഇവരെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. ലൈംഗിക ചൂഷണം സംബന്ധിച്ച് പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മൊഴി നൽകി.
സിഡബ്ല്യൂസിക്ക് ലഭിച്ച മോഴി പത്തനംതിട്ട എസ്പിക്ക് കൈമാറി. സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈംഗിക ചൂഷണം നടന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അറുപത്തി നാല് പേർ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.
ഇതിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉൾപ്പെടുന്നതായാണ് വെളിപ്പെടുത്തൽ.
പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങളും പ്രചരിപ്പിച്ചതായി പരാതിയുണ്ട്. പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
#people #molested #year #old #complaint #five #arrested #special #team #investigate