#attack | സാരമായ പരിക്ക്, വളയത്ത് പള്ളിയിൽ നിസ്കരിക്കാൻ എത്തിയ വയോധികന് നേരെ അക്രമം

#attack | സാരമായ പരിക്ക്, വളയത്ത് പള്ളിയിൽ നിസ്കരിക്കാൻ എത്തിയ വയോധികന് നേരെ അക്രമം
Jan 10, 2025 09:46 PM | By Athira V

നാദാപുരം( കോഴിക്കോട് ) : ( www.truevisionnews.com ) വളയത്ത് പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് എത്തിയ വയോധികനുനേരെ അക്രമം. മർദ്ദനത്തെ തുടർന്ന് നിലത്ത് വീണ് സാരമായ പരിക്ക്. വളയത്തെ തയ്യുള്ളതിൽ അമ്മദിനാണ്( 75 )മർദ്ദനമേറ്റത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വളയം ടൗണിലെ പള്ളിപരിസരത്ത് വച്ചാണ് സംഭവം. കല്ലുംപുറത്ത് അബ്ദുള്ള ( 56 ) ആണ് മർദ്ദിച്ചത്.

അമ്മദ് പള്ളിയിൽ എത്തിയപ്പോൾ അപമര്യാദയായി ചോദ്യം ചോദിക്കുകയും ഇതിനു കടുത്ത ഭാഷയിൽമറുപടി നല്കിയതിനുള്ള പ്രതികാരത്തിൽ നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ അമ്മദിനെ അബ്ദുള്ള മർദ്ദിക്കുകയായിരുന്നു വെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . മർദ്ദനത്തിനിടയിൽ അമ്മദ് തലയിടിച്ച് നിലത്തുവീഴുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

അമ്മദിനെ വളയം ഗവൺമെന്റ് ആശുപത്രയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#Serious #injury #violence #against #elderlyman

Next TV

Related Stories
#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

Jan 20, 2025 10:47 AM

#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം...

Read More >>
#accident |  നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Jan 20, 2025 10:22 AM

#accident | നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും...

Read More >>
#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

Jan 20, 2025 10:20 AM

#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

അമിത വേഗതയിൽ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിപ്പിച്ച് ഓടിച്ച്...

Read More >>
#subaidamurder |  സുബൈദ കൊലക്കേസ്;  വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

Jan 20, 2025 10:06 AM

#subaidamurder | സുബൈദ കൊലക്കേസ്; വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories

Entertainment News