#rescue | ഓടിക്കൊണ്ടിരിക്കെ നടുറോഡിൽ മുൻവശം ഉയർന്ന് എയറിലായി തടിലോറി, ഒടുവിൽ രക്ഷകരായി എത്തിയത് രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ

#rescue | ഓടിക്കൊണ്ടിരിക്കെ നടുറോഡിൽ മുൻവശം ഉയർന്ന് എയറിലായി തടിലോറി, ഒടുവിൽ രക്ഷകരായി എത്തിയത് രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ
Jan 10, 2025 07:54 PM | By Athira V

പാലക്കാട്: ( www.truevisionnews.comഅമിത ഭാരം കയറ്റി പോകുന്നതിനിടെ നടുറോഡിൽ വെച്ച് മുൻഭാഗം ഉയർന്നു. തുടർന്ന് വഴിയിൽ കുടുങ്ങിയ ലോറിയുടെ മുൻ ചക്രങ്ങൾ താഴെയെത്തിക്കാൻ ഒടുവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കേണ്ടി വന്നു. പാലക്കാട് കൂറ്റനാട് തൃത്താല റോഡിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

കൂറ്റനാട് ഭാഗത്ത് നിന്നും ആലൂർ ഭാഗത്തേക്ക് തെങ്ങിൻ തടികൾ കയറ്റി പോവുകയായിരുന്നു ലോറി. ഓട്ടത്തിനിടെ കോടനാട് യത്തീംഖാനക്ക് സമീപത്തെ ചെറിയ കയറ്റത്തിൽ എത്തിയപ്പോൾ ലോറിയുടെ മുൻവശം ഉയർന്നു നിന്നു.

അമിതഭാരം കയറ്റിയതാണ് ലോറിയുടെ മുൻവശം ഉയരാൻ ഇടയാക്കിയത്. ലോറി മറിഞ്ഞ് വീഴാതെ നിന്നതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

ഒടുവിൽ രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ചാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെടെയുള്ള മുൻവശം താഴ്ത്തിയത്. ജെസിബിയുടെ സഹായത്തോടെ ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റി.

അമിതഭാരം ഒഴിവാക്കിയ ശേഷം ലോറി പ്രദേശത്ത് നിന്നും കൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് റോഡിൽ അൽപ സമയം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

#While #running #front #end #liftedup #middle #road #lorry #thrown #into #air #two #bulldozers #finally #came #rescue

Next TV

Related Stories
#schoolbusfire | കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു

Jan 20, 2025 10:57 AM

#schoolbusfire | കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു

സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ്...

Read More >>
#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

Jan 20, 2025 10:47 AM

#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം...

Read More >>
#accident |  നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Jan 20, 2025 10:22 AM

#accident | നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും...

Read More >>
#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

Jan 20, 2025 10:20 AM

#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

അമിത വേഗതയിൽ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിപ്പിച്ച് ഓടിച്ച്...

Read More >>
#subaidamurder |  സുബൈദ കൊലക്കേസ്;  വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

Jan 20, 2025 10:06 AM

#subaidamurder | സുബൈദ കൊലക്കേസ്; വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories

Entertainment News