#murder | ജോലിസ്ഥലത്ത് അപമാനിച്ചു, സഹപ്രവർത്തകനെ അടിച്ചുകൊന്ന് യുവാക്കൾ

#murder | ജോലിസ്ഥലത്ത് അപമാനിച്ചു, സഹപ്രവർത്തകനെ അടിച്ചുകൊന്ന് യുവാക്കൾ
Jan 9, 2025 08:52 PM | By Athira V

ഡൽഹി: ( www.truevisionnews.com ) ജോലിസ്ഥലത്ത് വെച്ച് നിരന്തരം അപമാനിച്ചതിന് തുടർന്ന് സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാക്കൾ. 25 വയസുകാരനായ ഗോലുവാണ് കൊല്ലപ്പെട്ടത്.

രാംപുര പ്രദേശത്തെ അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്‌ച രാത്രി പൊലീസ് സ്ഥലത്തെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയാതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഭീഷം സിംഗ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ ഗോലു ആണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ സോഷ്യൽ മീഡിയ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

പ്രതികളിൽ ഒരാളായ രഞ്ജിത്തുമായി ഗോലു ഇടക്കിടെ റീൽസ് ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം ലഭിച്ചത്.

രാംപുര നിവാസികളായ രഞ്ജിത്, നീരജ് വർമ്മ (23) എന്നിവരാണ് പ്രതികൾ. ടെന്റ് ഹൗസിലും ഒരു ഫുട്‌വെയർ ഫാക്‌ടറിയിലും തങ്ങളുടെ സഹപ്രവർത്തകനായിരുന്നു ഗോലു എന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

പലപ്പോഴും ജോലിസ്ഥലത്ത് വെച്ച് ഗോലു മോശമായാണ് പെരുമാറാറുള്ളത്. വാക്കാലും ശാരീരികമായും നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തിരുന്നു.

ഒരുദിവസം ഗോലു ആക്രമിച്ചതോടെയാണ് വൈരാഗ്യം ഇരട്ടിയായത്. അപമാനത്തിന് പ്രതികാരം ചെയ്യാൻ രഞ്ജീതും നീരജും ഗോലുവിനെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് മരക്കഷ്‌ണം കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു എന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു..

#Insulted #at #work #youth #beat #colleague #death

Next TV

Related Stories
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

Jan 14, 2025 08:51 AM

#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി...

Read More >>
Top Stories

Entertainment News