#murder | ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, കഴുത്തറുത്ത് കൊന്ന് ഭർത്താവ്; പിന്നാലെ മകളേയും അനന്തരവളേയും കൊലപ്പെടുത്തി കീഴടങ്ങി

#murder | ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം, കഴുത്തറുത്ത് കൊന്ന് ഭർത്താവ്; പിന്നാലെ മകളേയും അനന്തരവളേയും കൊലപ്പെടുത്തി കീഴടങ്ങി
Jan 9, 2025 03:13 PM | By Athira V

ബെംഗളൂരു: ( www.truevisionnews.comഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം. കഴുത്തറുത്ത് കൊന്ന് ഭർത്താവ്. തടസം പിടിക്കാനെത്തിയ മകളേയും അനന്തരവളേയും കൊലപ്പെടുത്തിയതിന് പിന്നാലെ രക്തം പുരണ്ട വടിവാളുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി 42കാരൻ.

ബെംഗളൂരുവിലെ ജാലഹള്ളിയിലാണ് സംഭവം. ബുധനാഴ്ചയാണ് രക്തം ഇറ്റുവീഴുന്ന വടിവാളുമായി ഹോം ഗാർഡായി ജോലി ചെയ്തിരുന്ന ഗംഗാ രാജു താൻ ജോലി ചെയ്യുന്ന ഹൈബ്ബാഗോഡി പൊലീസ് സ്റ്റേഷനിലെത്തുന്നത്.

ഭാര്യ ഭാഗ്യ(36), മകൾ നവ്യ(19), അനന്തരവൾ ഹേമാവതി(23)യെന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴേയ്ക്കും മൂന്ന് യുവതികളും മരിച്ചിരുന്നു.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാഗ്യയുടെ സഹോദരിയുടെ മകളായ ഹേമാവതി ഗംഗാ രാജുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നിരവധി തവണ മർദ്ദിച്ചതിന് പിന്നാലെയാണ് ഇവരെ 42കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ജാലഹള്ളി ക്രോസിലുള്ള വീട്ടിന്റെ തറയിലാണ് മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്. കഴിഞ്ഞ ആറ് വർഷമായി ഈ വാടക വീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഭാര്യയെ മികച്ച രീതിയിൽ സംരക്ഷിച്ചതിന് ശേഷവും മറ്റൊരാളുമായി അവർ ബന്ധം പുലർത്തിയെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്.

ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ അടിച്ചത് ചോദ്യം ചെയ്ത മകളും അനന്തരവളും തെറ്റ് തന്റെ ഭാഗത്താണെന്ന് പറഞ്ഞ് ഭാര്യയെ ന്യായീകരിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് ഗംഗാ രാജു ആരോപിക്കുന്നത്. 

സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പ്രകോപനം സൃഷ്ടിച്ച കാര്യമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് പൊലീസ് മാധ്യമങ്ങളോട് വിശദമാക്കിയത്.

#Suspecting #that #his #wife #had #an #affair #husband #killed #her #slitting #her #throat #he #killed #his #daughter #and #niece #and #surrendered

Next TV

Related Stories
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

Jan 14, 2025 08:51 AM

#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി...

Read More >>
Top Stories

Entertainment News