#murder | 'മൃഗീയമായ കൊല', വെട്ടിയെടുത്ത കാൽപാദം കയ്യിൽ പിടിച്ച് നരഭോജികളുടെ സെൽഫി; ഭയം വിതച്ച് പാപുവ ന്യൂ ഗിനിയിലെ ചിത്രങ്ങൾ

#murder | 'മൃഗീയമായ കൊല', വെട്ടിയെടുത്ത കാൽപാദം കയ്യിൽ പിടിച്ച് നരഭോജികളുടെ സെൽഫി; ഭയം വിതച്ച് പാപുവ ന്യൂ ഗിനിയിലെ ചിത്രങ്ങൾ
Jan 9, 2025 02:07 PM | By Athira V

പോർട്ട് മോറെസ്ബി: ( www.truevisionnews.com ) വെട്ടി മുറിച്ചെടുത്ത കാൽപാദവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നരഭോജികൾ. പാപുവ ന്യൂ ഗിനിയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ ദ പാപുവ ന്യൂ ഗിനി പോസ്റ്റിലെ മുൻ പേജിൽ ചിത്രം അച്ചടിച്ച് വന്നതോടെയാണ് വാർത്ത പുറംലോകമറിയുന്നത്.

ചിത്രത്തിന് അനുബന്ധമായ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഗോയ്‌ലോള ജില്ലയിലെ സാക്കി ഗ്രാമത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

വീഡിയോയിലെ ആളുകൾ മനുഷ്യമാംസം കഴിക്കുന്ന ദൃശ്യങ്ങൾ ഇല്ലെങ്കിലും കാൽപാദം കയ്യിൽ പിടിച്ച നാക്ക് കൊണ്ട് രുചി കാണിക്കുന്ന ആംഗ്യങ്ങൾ ചെയ്യുന്നത് വീഡിയോയിൽ കാണാം.

രണ്ട് സഹോദരന്മാർ തമ്മിലുള്ള തർക്കമാണ് പാദത്തിന്റെ ഉടമയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

പുറത്തുവന്ന ചിത്രം വളരെ ഹൃദയഭേദകമാണെന്നും, ഇത് നരഭോജനത്തിന്റെ ഭീകരമായ കാഴ്ചയാണെന്നും രാജ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ പീറ്റർ സ്യമാലെ പറഞ്ഞു.

സഹോദരന്മാർ തമ്മിലുള്ള തർക്കം രണ്ട് ഗ്രാമങ്ങൾ ഏറ്റെടുത്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ക്രൂരതകൾ രാജ്യത്തെ ജനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും മനുഷ്യകുലത്തിൽ ഇത്തരം ക്രൂരതകൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തെ 'മൃഗീയമായ കൊല, മൃതദേഹത്തോട് അനാദരവ്, നരഭോജനം' എന്നീ വാക്കുകൾ ഉപയോഗിച്ചായിരുന്നു രാജ്യത്തെ നിയമവകുപ്പ് അധ്യക്ഷൻ ഹ്യൂബർട്ട് നമാനി പ്രതിപാദിച്ചത്. ഇതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.


രാജ്യത്ത പരമോന്നത് നീതിപീഠത്തിന്റെ തലപ്പത്തുള്ള ആളിൽ നിന്ന് 'നരഭോജി' എന്ന വാക്ക് വന്നത് രാജ്യത്ത് വളരേയധികം നരഭോജികളുണ്ടെന്ന ചിന്തയുണ്ടാക്കുമെന്നും പുറമെയുള്ളവർ പാപുവ ന്യൂ ഗിനിക്കാരെ മൃഗീയരെന്ന് മുദ്ര കുത്തുന്നതിന് കാരണമാവുമെന്നും സംഭവം നടന്ന ഗോയ്‌ലോള ജില്ലയിൽ നിന്നുള്ള പാർലമെന്റ് പ്രതിനിധി കൈസ്മിറോ അയ പറഞ്ഞു.


ചരിത്രപരമായി നരഭോജനം നടത്തിയിരുന്ന നിരവധി ഗോത്രങ്ങളുള്ള രാജ്യമാണ് പാപുവ ന്യൂഗിനി. എന്നാൽ ഇത് രാജ്യത്തെ ഉൾക്കാടുകളിലെ ഒറ്റപ്പെട്ട ഗോത്രങ്ങളിലൊതുങ്ങിയ സംഭവമായിരുന്നു.


മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിൽ തന്റെ അമ്മാവന്റെ വിമാനം പാപുവ ന്യൂ ഗിനിയിൽ വെടിയേറ്റ് തകർന്നെന്നും അമ്മാവനെ നരഭോജികൾ കഴിച്ച് കാണാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത് വിവാദമായിരുന്നു. എന്നാൽ പ്രസിഡന്റ് ഇത് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് പാപുവ പ്രധാനമന്ത്രി ജെയിംസ് മരാപെ രംഗത്തുവന്നിരുന്നു.


യുഎസ് പ്രസിഡന്റിന് പാപുവ ന്യൂഗിനിയോട് വളരേ ബഹുമാനമാണെന്നും എപ്പോൾ കാണുമ്പോഴും നരഭോജി എന്ന വാക്ക് ഉച്ഛരിക്കാറില്ലെന്നും നല്ല കാര്യങ്ങളെ സംസാരിക്കാറുള്ളുവെന്നും അദേഹം കൂട്ടിച്ചേർത്തു.


#Beastly #Kill #selfie #of #cannibals #holding #severed #foot #Images #Papua #New #Guinea #by #sowing #fear

Next TV

Related Stories
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

Jan 14, 2025 08:51 AM

#murder | കൊടുംക്രൂരത; 18കാരിയെ കൊല്ലണോ എന്ന് ടോസ്, കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധം; വെളിപ്പെടുത്തലുമായി പോളിഷ് യുവാവ്

ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി...

Read More >>
Top Stories










Entertainment News