---
title: "#keralaschoolkalolsavm2025 | ഗുരുവായ അച്ഛന് ഹാട്രിക് വിജയം സമ്മാനിച്ച് ദേവദത്ത് "
english_title: "#Devdutt #gives #hattrick #victory #Guru #father"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261967/devdutt-gives-hattrick-victory-guru-father"
published_at: "2025-01-08T14:41:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e417e2e66d_devadutt.jpg"
keywords: []
---

# #keralaschoolkalolsavm2025 | ഗുരുവായ അച്ഛന് ഹാട്രിക് വിജയം സമ്മാനിച്ച് ദേവദത്ത് 

> **Lead Summary:** **തിരുവനന്തപുരം: **വരാപ്പുഴ സ്വദേശിയായ ദേവദത്തിന് ഇത് പിതാവിനുള്ള ഗുരുദക്ഷിണയാണ്. പിതാവ് പ്രസാദ് വാരാപ്പുഴയുടെ ശിക്ഷണത്തിൽ കഴിഞ്ഞ 12 വർഷമായി വയലിൻ പഠിച്ചു വരികയാണ് ദേവദത്ത്.

## Article Content

**തിരുവനന്തപുരം: **വരാപ്പുഴ സ്വദേശിയായ ദേവദത്തിന് ഇത് പിതാവിനുള്ള ഗുരുദക്ഷിണയാണ്. പിതാവ് പ്രസാദ് വാരാപ്പുഴയുടെ ശിക്ഷണത്തിൽ കഴിഞ്ഞ 12 വർഷമായി വയലിൻ പഠിച്ചു വരികയാണ് ദേവദത്ത്.

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ വർഷങ്ങളിൽ കോഴിക്കോടും കൊല്ലത്തും നടന്ന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും വയലിൻ ഓറിയന്റലിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. അതേ വിജയം 63 ആം സംസ്ഥാന സ്കൂൾ കലോത്സവത്തിലും ദേവദത്ത് നിലനിർത്തി.

അമ്മ സജിത പ്രസാദ്, സഹോദരിയായ മീനാക്ഷിയും പിതാവിൽ നിന്നും വയലിൻ അഭ്യസിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261967/devdutt-gives-hattrick-victory-guru-father)