---
title: "#Keralaschoolkalolsavam2025 | നൃത്ത ഇനങ്ങളിൽ  നിറഞ്ഞാടി  പ്രജ്വൽ പി എസ് "
english_title: "#Pannadi #Prajwal #PS #dance #events"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261744/pannadi-prajwal-ps-dance-events"
published_at: "2025-01-07T14:54:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cf3d48637b_prajwal.jpg"
keywords: []
---

# #Keralaschoolkalolsavam2025 | നൃത്ത ഇനങ്ങളിൽ  നിറഞ്ഞാടി  പ്രജ്വൽ പി എസ് 

> **Lead Summary:** **തിരുവനന്തപുരം: ** കലോത്സവ നഗരിയിൽ തൃശ്ശൂർ കുതിപ്പിന് കരുത്ത് പകർന്ന് വടക്കാഞ്ചേരി ജി ബി ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വൽ പി എസ്.

## Article Content

**തിരുവനന്തപുരം: ** കലോത്സവ നഗരിയിൽ തൃശ്ശൂർ കുതിപ്പിന് കരുത്ത് പകർന്ന് വടക്കാഞ്ചേരി ജി ബി ഹയർ സെക്കൻഡറി സ്കൂളിലെ പ്രജ്വൽ പി എസ്.

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

ഭരതനാട്യം , കുച്ചുപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡ് ലഭിച്ചത്.

കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ മാത്രമായിരുന്നു എ ഗ്രേഡ്.

ഭരതനാട്യത്തിൽ ശിവൻ മക്കളോടൊപ്പം കുടുംബ സമേതം കഴിയുന്ന വേളയിൽ ഇരിക്കുമ്പോൾ നാരദൻ പ്രത്യക്ഷപ്പെടുമ്പോൾ രസകരമായ വിശേഷങ്ങളും കുച്ചുപ്പുടിയിൽ കുരുക്ഷേത്ര യുദ്ധഭൂമിയിൽ വെച്ച് ശ്രീകൃഷ്ണ ഭഗവാൻ അർജുനന് ഗീതോപദേശം നൽകുന്നതും നാടോടി നൃത്തത്തിൽ തമ്പുരാട്ടി കുട്ടിയെ പ്രണയിക്കുന്ന കാലിച്ചെറുക്കൻ്റെ കഥ പറയുന്ന മണവാളൻ പാറയുമാണ് അവതരിപ്പിച്ചത്.

രജനി ടീച്ചർ , ആർ എൽ വി ആനന്ദ് , ഗിരീഷ് ശ്രീരഞ്ജിനി എന്നിവരാണ് പരിശീലകർ.

സുനിൽ - സന്ധ്യ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261744/pannadi-prajwal-ps-dance-events)