---
title: "#keralaschoolkalolsavam2025 | ഗസലിൽ അലിഞ്ഞ് വേദികൾ; വിസ്മയ പ്രകടനവുമായി അസ്ന നിസാം"
english_title: "#AsnaNizam #with #AGrade #State #School #Arts #Festival #Higher #Secondary #Section #Urdu #Ghazal."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261447/asnanizam-with-agrade-state-school-arts-festival-higher-secondary-section-urdu-ghazal"
published_at: "2025-01-06T12:09:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b7b246155b_asnanisam.jpg"
keywords: []
---

# #keralaschoolkalolsavam2025 | ഗസലിൽ അലിഞ്ഞ് വേദികൾ; വിസ്മയ പ്രകടനവുമായി അസ്ന നിസാം

> **Lead Summary:** ഗസൽ ഈണത്തിൽ അലിഞ്ഞ് കലോത്സവ വേദികൾ. സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം ഉറുദു ഗസലിൽ എ ഗ്രേഡുമായി അസ്ന നിസാം.

## Article Content

ഗസൽ ഈണത്തിൽ അലിഞ്ഞ് കലോത്സവ വേദികൾ. സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്റ്റി വിഭാഗം ഉറുദു ഗസലിൽ എ ഗ്രേഡുമായി അസ്ന നിസാം.

കരുനാഗപ്പള്ളി ബോയ്സ് എച്ച് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അസ്ന.

കൈരളി ടിവിയിലെ പട്ടുറുമാൽ സീസൺ പന്ത്രണ്ടിലെ വിന്നറും ഫ്ലോവേഴ്സ് ടോപ് സിംഗർ സീസൺ ടു റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റും കൂടിയാണ് ഈ മിടുക്കി.

ഗസൽ ഈണത്തിൽ കാണികൾ മയങ്ങിയ ജനമനസ് കീഴടക്കിയ മത്സര വേദി കൂടിയായി ഉറുദു ഗസൽ.

കരുനാഗപ്പള്ളി സ്വദേശിയായ നിസാമുദ്ധീൻ അനീസ ദമ്പതികളുടെ മകളാണ്. സഹോദരൻ അൻസിഫ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261447/asnanizam-with-agrade-state-school-arts-festival-higher-secondary-section-urdu-ghazal)