തിരുവനന്തപുരം: (truevisionnews.com) മകൾക്ക് ചുവട് വെക്കാൻ അമ്മ ഗുരു. താളമിടാൻ അച്ഛൻ സംഗീതം. രണ്ടു മക്കളും അരങ്ങിൽ തകർത്താടുന്നു. അക്ഷരാർഥത്തിൽ കലാ കുടുംബം കലോത്സവത്തിൽ.
നൂതന നൃത്ത സംഗീത സമന്വയമായ സോപാനലാസ്യത്തിന്റെ ഉപജ്ഞാതാക്കളായ കലാ ദമ്പതിമാർ , സംഗീതജ്ഞൻ നീലംപേരൂർ സുരേഷ് കുമാറും മോഹിനിയാട്ട നർത്തകി അനുപമ മേനോനും മക്കളായ പല്ലവി സുരേഷ്, പവിത്ര സുരേഷ് എന്നിവർ കലോത്സവത്തിൽ സജീവം.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, വീണ, തിരുവാതിര, വൃന്ദവാദ്യം എന്നീ ഇനങ്ങളിൽ പല്ലവി സുരേഷ് പങ്കെടുക്കുന്നു.
ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യത്തിൽ പവിത്ര സുരേഷും പങ്കെടുക്കുന്നു. രണ്ടുപേരും എറണാകുളം St. Teresa's CGHSS ലെ വിദ്യാർഥിനികളാണ്.
എറണാകുളം St. Teresa's കോളേജിലെ സംഗീത അധ്യാപകനായ നീലംപേരൂർ സുരേഷ് കുമാർ കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും കൂടിയാണ്.
കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും നാഷണൽ ദൂരദർശന്റെ A top ആർട്ടിസ്റ്റും കൂടിയാണ് സുപ്രസിദ്ധ മോഹിനിയാട്ടം നർത്തകി അനുപമ മേനോൻ.
ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ഈ ദമ്പതിമാർ 'സോപാനലാസ്യം' എന്ന നൂതന നൃത്ത സംഗീത സമന്വയ പരിപാടി നടത്തിവരുന്നു. മാതാ പിതാക്കളോടൊപ്പം മക്കളായ പല്ലവി വീണയും , പവിത്ര പുല്ലാംകുഴലും വായിക്കുന്നുണ്ട്.
നൂതന നൃത്ത സംഗീത സമന്വയമായ സോപാനലാസ്യത്തിന്റെ ഉപജ്ഞാതാക്കളായ കലാ ദമ്പതിമാർ , സംഗീതജ്ഞൻ ശ്രീ. നീലംപേരൂർ സുരേഷ് കുമാറും മോഹിനിയാട്ട നർത്തകി ശ്രീമതി അനുപമ മേനോനും മക്കളായ പല്ലവി സുരേഷ്, പവിത്ര സുരേഷ് എന്നിവർ കലോത്സവത്തിൽ സജീവം.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, വീണ, തിരുവാതിര, വൃന്ദവാദ്യം എന്നീ ഇനങ്ങളിൽ പല്ലവി സുരേഷ് പങ്കെടുക്കുന്നു.
ഹൈസ്കൂൾ വിഭാഗം വൃന്ദവാദ്യത്തിൽ പവിത്ര സുരേഷും പങ്കെടുക്കുന്നു. രണ്ടുപേരും എറണാകുളം St. Teresa's CGHSS ലെ വിദ്യാർഥിനികളാണ്.
എറണാകുളം St. Teresa's കോളേജിലെ സംഗീത അധ്യാപകനായ നീലംപേരൂർ സുരേഷ് കുമാർ കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും കൂടിയാണ്.
കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും നാഷണൽ ദൂരദർശന്റെ A top ആർട്ടിസ്റ്റും കൂടിയാണ് സുപ്രസിദ്ധ മോഹിനിയാട്ടം നർത്തകി അനുപമ മേനോൻ.
ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ഈ ദമ്പതിമാർ 'സോപാനലാസ്യം' എന്ന നൂതന നൃത്ത സംഗീത സമന്വയ പരിപാടി നടത്തിവരുന്നു. മാതാ പിതാക്കളോടൊപ്പം മക്കളായ പല്ലവി വീണയും , പവിത്ര പുല്ലാംകുഴലും വായിക്കുന്നുണ്ട്.
#Mother #teacher #father #music #children #Art #family #art #festival