തിരുവനന്തപുരം: (truevisionnews.com) "എം ടി ക്ക് ഭക്ഷണം വിളമ്പുന്ന പഴയിടം മോഹനൻ നമ്പൂതിരി , പോലീസ് മാമാനോട് കുശലം പറയുന്ന കൊച്ചു കുട്ടി , "എനിക്ക് ലഭിക്കാതെ പോയ ഭാഗ്യം" ... (കലോത്സവ വേദിക്ക് മുന്നിൽ നിന്ന് ബലൂൺ വിൽപ്പന നടത്തുന്ന നാടോടി പെൺകുട്ടി) മത്സരാർത്ഥികളായ കുട്ടികളുടെ ചമയങ്ങൾ വീക്ഷിക്കുന്നു.
മാർഗം കളി മത്സരാർത്ഥികളോട് കുശലം പറയുന്ന 88 കാരായിയായ മറിയം കുട്ടി " . സംസ്ഥാനത്തിൻ്റെ ഭാഗങ്ങളിൽ സംസ്ഥാന ജില്ലാ കലോത്സവമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിലെ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തി പുത്തരിക്കണ്ടം ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.
കേരള മീഡിയ അക്കാദമിയുടെയും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നത്.
ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്കൂൾ കായിക മത്സരത്തിൽനിന്നുള്ള ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫോട്ടോ പ്രദർശനം നടക്കുന്നത്.
#Photo #exhibition #Putharikandam #ground #share #Kalolsavam #memories