---
title: "#keralaschoolkalolsavam2025 | ആദ്യവസരത്തിലെ നേട്ടം മധുരമുള്ളത്; കന്നഡ പദ്യത്തിൽ വിജയം കൊയ്ത് അഭിരാമി ഗിരീഷ്"
english_title: "#First #year #gains #are #sweet #AbhiramiGirish #won #Kannada #poetry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261109/first-year-gains-are-sweet-abhiramigirish-won-kannada-poetry"
published_at: "2025-01-04T18:14:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67792e1508a94_kannada.jpg"
keywords: []
---

# #keralaschoolkalolsavam2025 | ആദ്യവസരത്തിലെ നേട്ടം മധുരമുള്ളത്; കന്നഡ പദ്യത്തിൽ വിജയം കൊയ്ത് അഭിരാമി ഗിരീഷ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ വിജയവുമായി അഭിരാമി ഗിരീഷ്.

## Article Content

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റ്റി വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ വിജയവുമായി അഭിരാമി ഗിരീഷ്.

കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കന്റ്റി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഭിരാമി.

നാദാപുരം പൊലീസ് സ്റ്റേഷൻ എസ് ഐ ഗിരീഷ് കുമാറിന്റെയും ബിന്ദു ദമ്പതികളുടെയും മകളാണ്. സഹോദരി ഗായത്രി ഗിരീഷ്.

ഷീജ എന്ന അധ്യാപികയുടെ കീഴിലാണ് ഒരു വർഷത്തോളമായി അഭിരാമി പരിശീലനം നേടുന്നത്. ആദ്യവസരത്തിലെ വിജയം മുന്നോട്ടുള്ള കലാ മത്സരങ്ങൾക്ക് പ്രചോദനം നൽകുമെന്ന് അഭിരാമി പറയുന്നു.

മാതാപിതാക്കളോടൊപ്പം കലോത്സവത്തിനായി അനന്തപുരിയുടെ മണ്ണിലേക്ക് അഭിരാമി എത്തിയത് ഷീജ ടീച്ചറുടെ അതിയയായ പ്രോത്സാഹനത്തിലൂടെയും പ്രയത്നത്തിലൂടെയുമാണ് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261109/first-year-gains-are-sweet-abhiramigirish-won-kannada-poetry)