---
title: "#sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയുടെയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ ഇന്ന് "
english_title: "#Sargalaya #rhythmic #music #Live #show #Attam #Kalasamiti #Thekinkad #band #today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/259734/sargalaya-rhythmic-music-live-show-attam-kalasamiti-thekinkad-band-today"
published_at: "2024-12-29T16:14:00+05:30"
category: "Sargaalaya International Arts and Crafts Festival2024-25"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6771281b91311_WhatsApp_Image_2024-12-29_at_3.14.10_PM.jpeg"
keywords: []
---

# #sargaalayainternationalartsandcraftsfestival2024 | താളമേളഘോഷവുമായി സര്‍ഗാലയ; ആട്ടം കലാസമിതിയുടെയും തേക്കിന്‍കാട് ബാന്‍ഡിന്റെയും ലൈവ് ഷോ ഇന്ന് 

> **Lead Summary:** **ഇരിങ്ങൽ(കോഴിക്കോട്): **ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും ഒന്നിക്കുന്ന ലൈവ് പെർഫോമൻസ് ഇന്ന് നടക്കും. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**ഇരിങ്ങൽ(കോഴിക്കോട്): **ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും ഒന്നിക്കുന്ന ലൈവ് പെർഫോമൻസ് ഇന്ന് നടക്കും. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് രാത്രി 7 മണിക്കാണ് പരിപാടി. SIACF2024 ൻ്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്. ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡ ആദ്യമായാണ് മലബാറിൽ ഒന്നിച്ചു ഒരു സംഗീത വിരുന്ന് ഒരുക്കുന്നത്.

ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള മലയാളി സംഗീതാസ്വാദകരുടെ മനം കവർന്ന്, യുവ മനസ്സുകളിൽ ഇടംപിടിച്ചവരാണ് ഇരുബാൻഡുകളും.

ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും വിവിധ കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/259734/sargalaya-rhythmic-music-live-show-attam-kalasamiti-thekinkad-band-today)