#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി
Dec 19, 2024 05:07 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ആരോഗ്യപരിപാലന രംഗത്തെ ഗുണമേന്മയും രോഗികളുടെ സുരക്ഷയും സംബന്ധിച്ച ദേശീയ സമ്മേളനത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയെ ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമായി പ്രഖ്യാപിച്ച് കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്‌കെയർ ഓർഗനൈസേഷൻസ് (CAHO).

കൂടാതെ, ബംഗളൂരുവിലെ ആസ്‌റ്റർ വൈറ്റ്‌ഫീൽഡ് ഹോസ്പിറ്റൽ മികച്ച ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു.

ആസ്റ്റർ മെഡ്‌സിറ്റിയിൽ ദ്വിദിനങ്ങളിലായി നടന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

സി.എ.എച്ച്.ഒ സൗത്ത് സോണുമായി സഹകരിച്ച് നടന്ന പരിപാടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് (വഖഫ്) ഉദ്ഘാടനം ചെയ്തു.

ആരോഗ്യപരിപാലനത്തിൽ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നൂതനാശയങ്ങളിലും രീതികളിലും ശ്രദ്ധകേന്ദ്രീകരിച്ച്, ഫാക്കൽറ്റികളും അഡ്മിനിസ്റ്റർമാരും ചേ‌ർന്ന് ശില്പശാലയും ഒരു മുഴുവൻ ദിന കോൺഫറൻസും അവതരിപ്പിച്ചു.

ദക്ഷിണേന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ നിന്ന് വിവിധ വകുപ്പ് നേതാക്കൾ, അഡ്മിനിസ്ട്രേറ്റർമാർ, ഗുണനിലവാരം, നഴ്‌സിംഗ്, ക്ലിനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവ‌ർ പങ്കെടുത്തു .

ഇന്ത്യൻ ആരോഗ്യമേഖലയിൽ ഉന്നത ഗുണനിലവാരമുള്ള സംരംഭങ്ങളെ കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, പരിശീലന പരിപാടികൾ തുടങ്ങിയവയിലൂടെ മുന്നോട്ടുനയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നോൺ പ്രൊഫിറ്റ് സ്ഥാപനമാണ് സി.എ.എച്ച്.ഒ.

#AsterMedcity #recognized #center #quality #promotion

Next TV

Related Stories
ഐ.ടി യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

Mar 22, 2025 03:14 PM

ഐ.ടി യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ...

Read More >>
 ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ കൊച്ചിയിൽ റോഡ് സുരക്ഷാ അവബോധ ക്യാമ്പയിൻ  സംഘടിപ്പിച്ചു

Mar 21, 2025 01:02 PM

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ കൊച്ചിയിൽ റോഡ് സുരക്ഷാ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കുട്ടികളും സ്റ്റാഫും പങ്കെടുത്ത ഈ ഇന്ററാക്ടീവ് ആക്റ്റിവിറ്റികൾ റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം ഉത്തരവാദിത്വമുള്ള...

Read More >>
ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ ആദ്യ ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വിജയകരം

Mar 17, 2025 09:19 PM

ആസ്റ്റർ പി എം എഫ് ഹോസ്പിറ്റലിലെ ആദ്യ ലേസർ ബലൂൺ ആൻജിയോപ്ലാസ്റ്റി വിജയകരം

കാൽസ്യം പ്ലാക്ക് അടിഞ്ഞിരിക്കുന്ന ഞരമ്പുകളിൽ മുൻപ് ബ്ലോക്ക് നീക്കം ചെയ്യാനായി ശസ്ത്രക്രിയകൾ മാത്രമേ...

Read More >>
കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ കേരള ഓട്ടോ ഷോ തുടങ്ങി

Mar 14, 2025 10:15 PM

കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ കേരള ഓട്ടോ ഷോ തുടങ്ങി

കാലിക്കറ്റ് ട്രേഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും...

Read More >>
ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

Mar 12, 2025 04:44 PM

ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

60 വർഷത്തെ പരിചയസമ്പത്തുള്ള ഫെതർലൈറ്റ്, ഓഫീസ് ഫർണിച്ചർ നിർമ്മാണത്തിന് പുറമെ വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ...

Read More >>
കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി, പുതിയ ഓഫീസ് തുറന്നു

Mar 12, 2025 03:23 PM

കേരളത്തില്‍ ബിസിനസ് വിപുലീകരിച്ച് മാന്‍കാന്‍കോര്‍; നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി, പുതിയ ഓഫീസ് തുറന്നു

ഇതില്‍ മാന്‍ കാന്‍കോറിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഫുഡ് ഇന്നവേഷന്‍...

Read More >>
Top Stories