#iffk2024 | ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെ മാറും -പ്രേംകുമാർ

#iffk2024 | ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെ മാറും -പ്രേംകുമാർ
Dec 16, 2024 09:01 PM | By Athira V

( www.truevisionnews.com) ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.

ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിലെ മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മേള നടക്കുന്ന പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും ഹരിതപ്രോട്ടോക്കോൾ പാലിക്കുവാനും ശുചീകരണ തൊഴിലാളികളുടെയും ഹരിത കർമസേനാംഗങ്ങളുടെയും നിസ്വാർത്ഥ സേവനം സഹായകരമാകുന്നു. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഒഴിവാക്കി ഹരിതപ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുന്നത്.

ശുചീകരണപ്രവർത്തികൾക്ക് കഠിനപ്രയത്‌നം അർപ്പിച്ച പരിപാടിയുടെ വിജയത്തിനായി അകമഴിഞ്ഞു പ്രവർത്തിക്കുന്ന തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു.


ചലച്ചിത്രമേളയുടെ ജനപങ്കാളിത്തം ഉയരുകയാണ്. 15000ൽ കൂടുതൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടന്നു. മേളയിലെ സ്ത്രീ പ്രാതിനിധ്യവും മണ്മറഞ്ഞകലാകാരന്മാരെ ആദരിച്ചുനടത്തിയ പരിപാടികളും രക്ത അവയവദാന പരിപാടികളും എക്‌സിബിഷനുകളും മേളയുടെ മാറ്റുകൂട്ടുന്നു.

മേളയുടെ നാലാം ദിനം വരെയുള്ള പ്രദർശനങ്ങൾക്കു മികച്ച പ്രതികരണമാണെന്നും സദസുകൾ നിറഞ്ഞിരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യം വേർതിരിക്കൽ, സംസ്‌കരിക്കൽ എന്നിവയെക്കുറിച്ച് അറിവുനൽകാൻ സഹായിക്കുന്ന സ്റ്റാളിൽ പൊതു ശൗചാലയം, മാതൃകാ ഗ്രാമത്തിലെ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ കമ്പോസ്റ്റ് എന്നിവയുടെയെല്ലാം മാതൃകാ രൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

മാലിന്യത്തിൽനിന്നുണ്ടാകുന്ന സമ്പത്ത് എന്നതാണ് ആപ്തവാക്യം. മാലിന്യത്തെപ്പറ്റിയുള്ള തുറന്ന ചർച്ചകൾക്കായി 'വേസ്റ്റ് ചാറ്റ്' എന്നൊരു വേറിട്ട സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ സ്വച്ഛ് സർവേക്ഷൺ പ്രചരണ പരിപാടിയുടെ പോസ്റ്ററും ചെയർമാൻ പ്രകാശിപ്പിച്ചു.

ശുചിത്വ മിഷൻ കോഓർഡിനേറ്റർ അരുൺരാജ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ സുജ പി.എസ്., പ്രോഗ്രാം ഓഫിസർ ബബിത എൻ.സി. എന്നിവർ പങ്കെടുത്തു.

#IFFK #will #become #best #international #film #festival #world #Premkumar

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories










Entertainment News