പാലക്കാട്: ( www.truevisionnews.com ) രജിസ്ട്രേഡ് പ്രാക്ടീഷണർ മാത്രമേ അക്യുപങ്ചർ ചികിത്സ നടത്താൻ പാടുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.
ശരിയായ യോഗ്യതയില്ലാത്തവരെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
ജനകീയാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരളക്കുവേണ്ടി ഡോ. യു. നന്ദകുമാർ, എം.പി. അനിൽകുമാർ എന്നിവർ നൽകിയ ഹരജിയിലാണ് നിർദേശം.
അംഗീകാരമില്ലാത്ത അക്യുപങ്ചർ പ്രാക്ടീഷണർമാരുടെ പട്ടികയും പരാതിക്കാർ സമർപ്പിച്ചിരുന്നു. ഈ രേഖകൾ തുടർനടപടികൾക്കായി ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകാനും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
#Unqualified #acupuncture #practitioners #should #be #investigated #HumanRightsCommission