#binoyviswam | 'പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാഫലത്തിന്റ നിർണായക രേഖയാണ്, അന്വേഷിച്ചേ തീരൂ; ചോദ്യപ്പേപ്പർ ചോർച്ചയിൽ ബിനോയ് വിശ്വം

#binoyviswam |  'പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാഫലത്തിന്റ നിർണായക രേഖയാണ്, അന്വേഷിച്ചേ തീരൂ; ചോദ്യപ്പേപ്പർ ചോർച്ചയിൽ ബിനോയ് വിശ്വം
Dec 14, 2024 09:40 PM | By Athira V

ആലപ്പുഴ : ( www.truevisionnews.com) ക്രിസ്മസ് ചോദ്യപ്പേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാഫലത്തിന്റ നിർണായക രേഖയാണ്. ചോർന്നു പോകാൻ പാടില്ല.

ചോർച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ. പരീക്ഷാ രീതിയിൽ മാറ്റം വരണമെന്നും ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു. ചോർത്തിയാൽ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാത്ത തരത്തിൽ ഉള്ള ചോദ്യ വേണം. ഓപ്പൺ ടെസ്റ്റ് പോലെയുള്ളവ പരീക്ഷിക്കണം.

അതേ സമയം, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡിജിപിക്ക് പരാതി നൽകി. സ്വകാര്യ ട്യൂഷൻ സെൻററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കുമെന്ന് ചോദ്യപേപ്പറുകൾ പരീക്ഷക്ക് മുമ്പേ പുറത്തുവിട്ട യൂട്യൂബ് ചാനൽ എംഎസ് സൊല്യൂഷൻസ് വിശദീകരിച്ചു.

യൂ ട്യൂബ് ചാനലുകളാണ് പ്രെഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷൻ, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾക്ക് വന്നതോടെയാണ് ചോർച്ചയെന്ന പരാതി മുറുകിയത്.

ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

#crucial #record #examination #results #tens #thousands #students #just #search #BinoyVishwam #question #paper #leak

Next TV

Related Stories
#arrest | പണയം വെക്കുന്നതിനിടെ കുടുങ്ങി; ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Dec 14, 2024 10:37 PM

#arrest | പണയം വെക്കുന്നതിനിടെ കുടുങ്ങി; ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

കഴിഞ്ഞ ദിവസം ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു...

Read More >>
#attack | ഗുണ്ടയെ നോക്കി  ചിരിച്ച് കുട്ടികൾ; പിന്നാലെ പ്രകോപിതനായി വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് കടിപ്പിച്ച് ​പരാക്രമം

Dec 14, 2024 10:13 PM

#attack | ഗുണ്ടയെ നോക്കി ചിരിച്ച് കുട്ടികൾ; പിന്നാലെ പ്രകോപിതനായി വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് കടിപ്പിച്ച് ​പരാക്രമം

നായയെക്കൊണ്ട് പൊതുനിരത്തിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ച കമ്രാനെ നോക്കി വീടിന് മുന്നിൽ നിന്ന കുട്ടികൾ ചിരിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ്...

Read More >>
#humanrightscommission | യോഗ്യതയില്ലാത്ത അക്യുപങ്ചർ ചികിത്സകരെക്കുറിച്ച് അന്വേഷണം വേണം -മനുഷ്യാവകാശ കമ്മീഷൻ

Dec 14, 2024 09:56 PM

#humanrightscommission | യോഗ്യതയില്ലാത്ത അക്യുപങ്ചർ ചികിത്സകരെക്കുറിച്ച് അന്വേഷണം വേണം -മനുഷ്യാവകാശ കമ്മീഷൻ

ജനകീയാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരളക്കുവേണ്ടി ഡോ. യു. നന്ദകുമാർ, എം.പി. അനിൽകുമാർ എന്നിവർ നൽകിയ ഹരജിയിലാണ്...

Read More >>
#arrest | മുത്തങ്ങയിൽ വീണ്ടും ലഹരി മരുന്ന് വേട്ട; 308.30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Dec 14, 2024 09:45 PM

#arrest | മുത്തങ്ങയിൽ വീണ്ടും ലഹരി മരുന്ന് വേട്ട; 308.30 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണാടക ബസ്സിലാണ് ഇയാൾ എംഡിഎംഎ കടത്താൻ...

Read More >>
#straydog | മലപ്പുറത്ത്  മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Dec 14, 2024 09:40 PM

#straydog | മലപ്പുറത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കഴി‌‌ഞ്ഞ ബുധനാഴ്ച്ച തെരുവു നായയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്കാണ്...

Read More >>
Top Stories

Entertainment News