---
title: "#iffk2024 | 'തലമുറകളായി നേരിട്ട അടിച്ചമർത്തലുകൾ' ; ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം നാളെ പ്രദർശനത്തിന്"
english_title: "#JayanCherian's #Rhythm #of #Dammam #is #out #tomorrow  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/256270/jayancherians-rhythm-of-dammam-is-out-tomorrow"
published_at: "2024-12-14T20:17:00+05:30"
category: "IFFK 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d9b764b50a_4.jpg"
keywords: []
---

# #iffk2024 | 'തലമുറകളായി നേരിട്ട അടിച്ചമർത്തലുകൾ' ; ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം നാളെ പ്രദർശനത്തിന്

> **Lead Summary:** ** ക**ർണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറയുന്ന, ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം നാളെ രാവിലെ 9.15ന് തിരുവനന്തപുരം ന്യൂ തീയേറ്ററിൽ പ്രദർശിപ്പിക്കും.

## Article Content

** ക**ർണാടകയിലെ സിദ്ദി സമൂഹത്തിന്റെ കഥ പറയുന്ന, ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം നാളെ രാവിലെ 9.15ന് തിരുവനന്തപുരം ന്യൂ തീയേറ്ററിൽ പ്രദർശിപ്പിക്കും.

കർണാടകത്തിൽ ജീവിക്കുന്ന സിദ്ദി സമൂഹത്തിന്റെ അറിയപ്പെടാത്ത കഥയാണു ചിത്രം പറയുന്നത്. സിദ്ദി സമൂഹത്തിൽ നിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കൾ.

തലമുറകളായി നേരിട്ട അടിച്ചമർത്തലും അവരുടെ അതിജീവനവും ദമാം എന്ന സംഗീതോപകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പറയുകയാണ് ചിത്രം. ചിത്രത്തിൽ വേഷമിട്ട ജയറാം സിദ്ദി എന്ന പന്ത്രണ്ടുകാരൻ ഐ.എഫ്.എഫ്.കെയുടെ വേദിയിലെത്തുന്നുണ്ട്.

സിദ്ദി ഭാഷയിൽ ഇറങ്ങുന്ന ആദ്യ ചിത്രമാണ് റിഥം ഓഫ് ദമാം. ലിപിയില്ലാത്ത ഈ ഭാഷ എട്ടുവർഷത്തോളമെടുത്താണ് സംവിധായകൻ പഠിച്ചെടുത്തത്.

ജയൻ ചെറിയാന്റെ മുൻ ചിത്രങ്ങളായ പാപിലിയോ ബുദ്ധ, കാ ബോഡിസ്‌കേപ്‌സ് എന്നിവ നിരൂപക പ്രശംസ നേടിയിരുന്നു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/256270/jayancherians-rhythm-of-dammam-is-out-tomorrow)