തൃശൂർ: (truevisionnews.com) വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. തെറ്റായ പ്രചരണമാണ്. പത്ര വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വിവിധ വകുപ്പുകൾ സഹായം നൽകുമ്പോൾ അതിനുള്ള പണം നൽകണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു.
എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മെക് സെവൻ ദേശവിരുദ്ധ ശക്തിയാണെങ്കിൽ എന്തുകൊണ്ട് കേരളം കേന്ദ്രത്തെ അറിയിച്ചില്ല.
ആയിരത്തോളം യൂണിറ്റുകൾ ഉണ്ടാകുന്നതുവരെ എന്തുകൊണ്ട് കാത്തിരുന്നു. കേരള പൊലീസിന്റെ ഇന്റലിജൻസ് സംവിധാനം എവിടെയായിരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.
#Wayanad #Tragedy #Asking #money #landing #helicopter #fake #story #KSurendran