കൊല്ലം: (truevisionnews.com) കൊല്ലം പോർട്ട് ഹാർബറിൽ പതിനേഴുകാരനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച പ്രതിയെ പൊലീസ് പിടികൂടി.
വെള്ളിമൺ ഇടക്കരകോളനിയിൽ ഷാനുവാണ്(36) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. വള്ളത്തിൽനിന്ന് മീൻ ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണം.
ഷാനു സ്ഥിരമായി മീൻ ഇറക്കുന്ന വള്ളത്തിൽനിന്ന് മീനിറക്കാൻ സഹായിക്കാൻ ഒപ്പംകൂടിയ പതിനേഴുകാരനാണ് കുത്തേറ്റത്.വള്ളത്തിൽനിന്ന് മീൻ ഇറക്കുന്നതിനെച്ചൊല്ലിയുള്ള വിരോധത്തിൽ ഇയാൾ കുട്ടിയെ പിടിച്ചുവലിച്ച് ലോക്കർ റൂമിന്റെ പിന്നിൽ കൊണ്ടുപോയി മദ്യകുപ്പി പൊട്ടിച്ച് നെഞ്ചിനുതാഴെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആഴത്തിൽ മുറിവേറ്റ് ഗുരുതര പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാനു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ റെനോൾസ്, സാൾട്രസ്, രാജീവ് എസ്,സി.പി.ഒമാരായ തോമസ്, ശ്രീജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#incident #17 #people #stabbed #using #liquor #bottle #accused #Under #arrest