ഓച്ചിറ: (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി.
ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽവീട്ടിൽ രാജ്കുമാർ(28) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
പതിമൂന്നുകാരിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഓച്ചിറ പൊലീസ് സബ് ഇൻസ്പെക്ടർ നിയാസിന്റെ നേതൃത്തിൽ എസ്.സി.പി.ഒമാരായ അനു, അനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#Police #accused #sexually #assaulting #minor #girl #Sin #arrested.