ന്യൂഡൽഹി: ( www.truevisionnews.com ) ലോക്സഭയിലെ കന്നിപ്രസംഗത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി എം.പി.
കേന്ദ്രം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണ് എന്നായിരുന്നു പ്രിയങ്കയുടെ വിമർശനം.
രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സർക്കാർ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സർക്കാർ വാഷിങ് മെഷീൻ സർക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
2017ലെ ഉന്നാവോ ബലാത്സംഗക്കേസും കഴിഞ്ഞ മാസം സംഭലിൽ നടന്ന സംഘർഷവും പരാമർശിച്ചാണ് പ്രിയങ്ക സംസാരം തുടങ്ങിയത്.
നമ്മുടെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന കവചമാണിത്. നീതിയും ഐക്യവും ആവിഷ്‍കാരവും ഉയർത്തിപ്പിടിക്കുന്നതിന് പൗരൻമാർക്ക് നൽകുന്ന സംരക്ഷണ കവചം.
എന്നാൽ ഭരണകക്ഷിയിലെ എന്റെ സുഹൃത്തുകൾ ആ സംരക്ഷണ കവചം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭലിലെ കുറച്ചുപേർ ഞങ്ങളെ കാണാൻ വന്നു. അദ്നാൻ, ഉസൈർ എന്നീ രണ്ടു കുട്ടികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഒരാൾക്ക് എന്റെ മകന്റെ പ്രായമാണ്. അവരുടെ പിതാവ് തയ്യൽക്കാരനാണ്. തന്റെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ആ പിതാവിന്റെ ഏറ്റവും വലിയ സ്വപ്നം.
മികച്ച വിദ്യാഭ്യാസം നേടി മക്കളിലൊരാൾ ഡോക്ടറാകുന്നതും രണ്ടാമത്തേയാൾ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.അദ്ദേഹത്തെയാണ് പൊലീസ് വെടിവെച്ചു കൊന്നത്.
മക്കൾ ആ സ്വപ്നം ഹൃദയത്തിലേറ്റി വളരുകയാണ്. ഭരണഘടനയുടെ അന്തസ:ത്ത ഉള്ളിലുള്ളത് കൊണ്ടാണ് അവരങ്ങനെ പ്രതീക്ഷയോടെ ജീവിക്കുന്നത്.
#Centre #trying #destroy #Constitution #PriyankaGandhi #lashed #BJP #her #maidenspeech #Parliament