#SupremeCourt| 'ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയം'; നടി സുപ്രീംകോടതിയില്‍

 #SupremeCourt| 'ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയം'; നടി സുപ്രീംകോടതിയില്‍
Dec 11, 2024 10:14 PM | By Jain Rosviya

ന്യൂഡല്‍ഹി: (truevisionnews.com) ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് മലയാള സിനിമാ നടി സുപ്രീംകോടതിയില്‍. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയില്ല.

എസ്‌ഐടി തന്നെ സമീപിച്ചില്ലെന്നും നടി സുപ്രീംകോടതിയില്‍ പറഞ്ഞു. സജിമോന്‍ പാറയിലിന്റെ അപ്പീലില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നതെന്നും നടി പറഞ്ഞു. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ട്.

ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണതയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കി. നടിക്ക് വേണ്ടി അഭിഭാഷക ലക്ഷ്മി എന്‍ കൈമളാണ് അപേക്ഷ ഫയല്‍ ചെയ്തത്.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയാല്‍ പല ഇരകളുടെയും മൗലികാവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നടി മാലാപാര്‍വതിയും മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒരു ഭാഗത്ത് തൊഴില്‍ മേഖലയില്‍ സുരക്ഷ വേണമെന്ന് വാദിക്കുന്നവരാണ് മറ്റൊരു ഭാഗത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

#Suspicion #Hema #committee #falsified #statement #Actress #Supreme #Court

Next TV

Related Stories
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

Jan 23, 2025 08:20 AM

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന്...

Read More >>
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

Jan 23, 2025 08:00 AM

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍....

Read More >>
ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

Jan 23, 2025 07:47 AM

ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല....

Read More >>
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

Jan 23, 2025 07:36 AM

ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ

ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ്...

Read More >>
കഞ്ചിക്കോട് ബ്രൂവറി; പ്രതിപക്ഷമുയർത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും

Jan 23, 2025 07:27 AM

കഞ്ചിക്കോട് ബ്രൂവറി; പ്രതിപക്ഷമുയർത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും

വന്യജീവി അക്രമവുമായി ബന്ധപ്പെട്ട വിഷയം ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി...

Read More >>
Top Stories