മഞ്ചേരി: (truevisionnews.com) മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും.
എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്.സി.എം (രണ്ട്) ഫോറസ്റ്റ് കോടതി ജഡ്ജി പി. നൂറുന്നീസ ശിക്ഷിച്ചത്.
2015 ഒക്‌ടോബര്‍ 19ന് നിലമ്പൂര്‍ റേഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നിലമ്പൂര്‍ കോവിലകം നിക്ഷിപ്ത വനത്തില്‍ ചെമ്പാലയിലാണ് സംഭവം.
മുള്ളന്‍പന്നിയെ നാടന്‍തോക്കുപയോഗിച്ച് വേട്ടയാടി കൊന്നശേഷം വീട്ടില്‍ കൊണ്ടുവന്ന് പാകംചെയ്ത് ഭക്ഷിച്ചെന്നാണ് കേസ്.
കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി. നാസര്‍ ഹാജരായി.
#porcupine #hunted #killed #eaten #accused #sentenced #six #months #prison #fined