തൃശ്ശൂര്‍ : ( www.truevisionnews.com ) തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെ യുവാവിന്റെ സ്‌കേറ്റിങ് അഭ്യാസം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടകരമായ രീതിയില്‍ ഈ അഭ്യാസപ്രകടനം നടത്തിയത്.
സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചക്രഷൂസുമായി റൗണ്ടില്‍ പ്രവേശിച്ച യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ പിടിച്ച് ഇരുന്നുകൊണ്ട് മുന്നോട്ടുപോകുന്നത് ദൃശ്യത്തില്‍ കാണാം.
പാറമേക്കാവിന് മുന്നിലെത്തുമ്പോള്‍ എഴുന്നേറ്റുനിന്ന് വേഗത്തില്‍ ഓട്ടോറിക്ഷയെ മറികടക്കുന്നു. തുടര്‍ന്ന് ബസിനു സമീപത്തുകൂടെ പോകുന്നു.
പിന്നീട് അപകടകരമായ രീതിയില്‍ റോഡിനു നടുക്കുവെച്ച് ബസിനെ മറികടക്കുകയും ചെയ്യുന്നു. രണ്ടു ബസുകള്‍ക്കിടയിലൂടെയായിരുന്നു ഈ മറികടക്കല്‍.
#Thrissur #young #man #practices #skating #among #vehicles #Police #started #investigation