#crime | ചതഞ്ഞരഞ്ഞ ശരീരം; ഞങ്ങളുടെ ആരുമല്ലെന്ന് ബന്ധുക്കള്‍, അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്

#crime | ചതഞ്ഞരഞ്ഞ ശരീരം; ഞങ്ങളുടെ ആരുമല്ലെന്ന് ബന്ധുക്കള്‍, അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്
Dec 8, 2024 08:10 AM | By VIPIN P V

( www.truevisionnews.com) ഇന്‍ഷൂറന്‍സ് പണം തട്ടാനായി യുവാവ് നടത്തിയ അതിക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു.

ഭിക്ഷക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് സ്വന്തം തിരിച്ചറിയല്‍ രേഖകള്‍ ഉപേക്ഷിച്ചാണ് യുവാവ് തട്ടിപ്പ് നടത്താനുദ്ദേശിച്ചത്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പ്രതി കുടുങ്ങി. രാജസ്ഥാനിലെ ബാന്‍സ്വര ജില്ലയിലാണ് സംഭവം.

കടം കാരണം പൊറുതിമുട്ടിയ നരേന്ദ്ര സിങ് റാവത്ത് എന്ന യുവാവാണ് അരുംകൊലയ്ക്കു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ഡിസംബര്‍ ഒന്നിനാണ് അപകടത്തില്‍ മരണപ്പെട്ട യുവാവിനെയും സമീപത്തായി ഒരു ബാഗും പൊലീസ് കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച രേഖകളുമായി പൊലീസ് നരേന്ദ്ര സിങ്ങിന്‍റെ ബന്ധുക്കളെ അന്വേഷിച്ചെത്തി.

വാഹനം ഇടിച്ചുതെറിപ്പിച്ച് ചതഞ്ഞരഞ്ഞ നിലയിലായിരുന്നതിനാല്‍ മൃതദേഹം നരേന്ദ്ര സിങ്ങിന്‍റേത് തന്നെയാണോ എന്ന് കണ്ടെത്തുന്നതില്‍ അന്വേഷണസംഘത്തിന് ബുദ്ധിമുട്ട് നേരിട്ടു.

എന്നാല്‍ മൃതദേഹം തിരിച്ചറിയാനെത്തിയ ബന്ധുക്കള്‍ ഇത് നരേന്ദ്ര സിങ് അല്ലെന്ന് വ്യക്തമാക്കി. ഇതോടെ അന്വേഷണം മറ്റൊരു തരത്തിലേക്ക് നീങ്ങി.

അന്വേഷണം ചെന്നെത്തിയത് ഭായ്റാല്‍, ഇബ്രാഹിം എന്നീ രണ്ട് വ്യക്തികളിലാണ്. ഇബ്രാഹിമായിരുന്നു യുവാവിനെ ഇടിച്ച വാഹനം ഓടിച്ചിരുന്നത്.

ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതിയായ ഭായ്റാല്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ടത് നരേന്ദ്ര സിങ്ങ് അല്ല, തെരുവില്‍ അലഞ്ഞുനടന്നിരുന്ന തുഫാന്‍ സിങ് എന്ന ഭിക്ഷക്കാരനാണെന്ന് ഭായ്റാല്‍ മൊഴി നല്‍കി.

നവംബര്‍ മുപ്പതിന് ഗുജറാത്തില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്ന വാഗ്ദാനവുമായി നരേന്ദ്ര സിങ്ങും ഭായ്റാലും ഇബ്രാഹിമും കൂടി തുഫാനെ സമീപിച്ചു. ബോധം മറയുന്ന വരെ തുഫാന് പ്രതികള്‍ മദ്യം നല്‍കി. പിന്നീടാണ് അരുംകൊല നടത്തിയത്. ഹൈവേയില്‍ തുഫാനെ എടുത്തുകിടത്തിയ ശേഷം ശരീരത്തിലൂടെ ട്രക്ക് ഓടിച്ചു കയറ്റി കൊന്നു. പിന്നീട് നരേന്ദ്ര സിങ്ങിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ മൃതദേഹത്തിനു സമീപം നിക്ഷേപിച്ചു.

നരേന്ദ്ര സിങ് ഒറ്റയ്ക്കാണ് കൊലപാതകം പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കൊലയ്ക്കു ശേഷം ഇയാള്‍ ഒളിവില്‍ പോയി. മരണാനന്തരം ലഭിക്കാനിരിക്കുന്ന ഇന്‍ഷൂറന്‍സ് തുകയായിരുന്നു ലക്ഷ്യം. നരേന്ദ്ര സിങ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

#bruised #body #Relatives #who #none #police #solved #mystery #crime

Next TV

Related Stories
എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട നീ എന്തിനാണ് ബുള്ളറ്റ് ഓടിക്കുന്നത്? ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി ക്രൂരത

Feb 13, 2025 07:33 PM

എസ്.സി വിഭാഗത്തിൽ ഉൾപ്പെട്ട നീ എന്തിനാണ് ബുള്ളറ്റ് ഓടിക്കുന്നത്? ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി ക്രൂരത

മൂന്ന് പേർ യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ജാതീയമായി അധിക്ഷേപിച്ചതിന് ശേഷം കൈവെട്ടി...

Read More >>
നിധി സ്വന്തമാക്കാൻ 'നരബലി' നിർദ്ദേശിച്ച് ജ്യോത്സ്യൻ, ചെരുപ്പുകുത്തിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാക്കൾ

Feb 12, 2025 03:28 PM

നിധി സ്വന്തമാക്കാൻ 'നരബലി' നിർദ്ദേശിച്ച് ജ്യോത്സ്യൻ, ചെരുപ്പുകുത്തിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാക്കൾ

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ആനന്ദ് ജ്യോതിഷി രാമകൃഷ്ണയുടെ അടുത്തെത്തുകയും പരിഹാരം ആരായുകയും...

Read More >>
പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

Feb 12, 2025 01:15 PM

പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു....

Read More >>
രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

Feb 12, 2025 10:36 AM

രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ...

Read More >>
 ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഭാര്യ  കൊലപ്പെടുത്തിയ സംഭവം,  വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങൾ

Feb 11, 2025 01:02 PM

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഭാര്യ കൊലപ്പെടുത്തിയ സംഭവം, വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങൾ

കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിൽനിന്ന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത്...

Read More >>
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Feb 10, 2025 04:22 PM

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു...

Read More >>
Top Stories