കോട്ടയം: കോരുത്തോട് കോസടിക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്ക്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
തമിഴ്നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Sabarimala #pilgrims #vehicle #overturns #accident #15 #people #injured