#Stabbed | പഠനത്തിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു; അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർത്ഥി

#Stabbed | പഠനത്തിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു; അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ച് വിദ്യാർത്ഥി
Dec 7, 2024 03:54 PM | By VIPIN P V

റായ്പുർ: ( www.truevisionnews.com ) ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിൽ സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥി രണ്ട് അധ്യാപകരെ കുത്തി പരിക്കേൽപ്പിച്ചു.

വഴക്കുപറയുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടതിനാണ് അധ്യാപകർക്ക് കുത്തേറ്റത്.

പിന്നാലെ സ്കൂളിൽനിന്ന് ഇറങ്ങി ഓടിയ വിദ്യാർഥിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. അധ്യാപകരിൽ ഒരാളുടെ നില ഗുരുതരമാണ്.

നേരത്തെ മറ്റൊരു സ്കൂളിൽനിന്ന് ട്രാൻഫർ വാങ്ങിയാണ് കുട്ടി അധ്യയന വർഷത്തിന്റെ പാതിയിൽ പുതിയ സ്കൂളിൽ ചേർന്നത്. സ്കൂൾ മാറിയതിന്റെ കാരണം വ്യക്തമല്ല.

വിദ്യാർഥി പഠനത്തിൽ മോശമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ ഗുണദോഷിക്കുകയായിരുന്നു. തലയിലും കഴുത്തിലും പുറത്തും കുത്തേറ്റ ജുനൈദ് അഹ്മദ് (35) എന്ന അധ്യാപകനാണ് ഗുരുതര പരിക്കുള്ളത്.

സ്കൂളിൽ കുട്ടിയുടെ ഹാജർനിലയും മോശമായിരുന്നു. ജുനൈദ് അഹ്മദ് വിദ്യാർഥിയോട് സ്ഥിരമായി സ്കൂളിൽ വരണമെന്നും മൊബൈൽ ഫോൺ കൊണ്ടുവരരുതെന്നും പറഞ്ഞതോടെയാണ് പ്രകോപിതനായത്.

അധ്യാപകനോടുള്ള ദേഷ്യം സഹപാഠികളോട് കുട്ടി പറഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം ബാഗിൽ കത്തി ഒളിപ്പിച്ച് എത്തിയാണ് അധ്യാപകനെ ആക്രമിച്ചത്.

ജുനൈദിനെ രക്ഷിക്കാൻ ശ്രമിച്ച കുൽപ്രീത് സിങ്ങാണ് കുത്തേറ്റ രണ്ടാമത്തെയാൾ. ഇയാളുടെ കൈത്തണ്ടയിലാണ് പരിക്കേറ്റത്.

#asked #pay #attention #studies #Student #stabs #teachers #injures

Next TV

Related Stories
'വീട്ടിൽ പോകൂ, പുൽവാമ ഹീറോകളെ ഓർക്കൂ' ; വാല​​ൈന്റൻസ് ദിനം ആഘോഷിച്ച കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവർത്തകർ

Feb 14, 2025 07:38 PM

'വീട്ടിൽ പോകൂ, പുൽവാമ ഹീറോകളെ ഓർക്കൂ' ; വാല​​ൈന്റൻസ് ദിനം ആഘോഷിച്ച കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവർത്തകർ

പൊതുസ്ഥലങ്ങളില്‍ ഇത്തരം അശ്ലീലതഅനുവദിക്കില്ലെന്നും വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും പറഞ്ഞാണ് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍...

Read More >>
ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല - കോടതി

Feb 14, 2025 02:22 PM

ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല - കോടതി

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഇടക്കാല ജീവനാംശമായി ഭാര്യക്ക് 4,000 രൂപ ലഭിക്കുന്നുണ്ടെന്നും തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും...

Read More >>
വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു;  യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

Feb 14, 2025 02:15 PM

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
വയനാട് പുനരധിവാസത്തിന് സഹായം; 529.50 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Feb 14, 2025 12:12 PM

വയനാട് പുനരധിവാസത്തിന് സഹായം; 529.50 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

പക്ഷെ മുന്‍പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂർത്തിയാക്കുമെന്ന...

Read More >>
ബൈക്കിൽ പിക്കപ്പ് ഇടിച്ച്  അപകടം;  മുൻ എം.എൽ.എ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

Feb 14, 2025 12:08 PM

ബൈക്കിൽ പിക്കപ്പ് ഇടിച്ച് അപകടം; മുൻ എം.എൽ.എ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

തിരക്കേറിയ ഹൈവേയിൽ പിക്കപ്പ് ട്രക്ക് ഇരുചക്രവാഹനത്തിൽ ഇടിക്കുന്നതു കാണിക്കുന്ന സി.സി.ടി.വി ദൃശ്യം ഓൺലൈനിൽ...

Read More >>
വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Feb 14, 2025 11:29 AM

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പെൺകുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടന്നത്തുന്നതായി പൊലീസ്...

Read More >>
Top Stories