ചെന്നൈ: (www.truevisionnews.com) എ.ടി.എമ്മില്‍നിന്ന് പണമെടുക്കാന്‍ പോയ അതിഥിത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്നാട്ടിലെ മുത്തിയാള്പേട്ടൈയിലാണ് ദാരുണസംഭവം.
ഒഡീഷ സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ചന്ദ്രന് എന്നയാളാണ് മരിച്ചത്. ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു ചന്ദ്രന്റെ താമസം.
സമീപത്തെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശനിയാഴ്ച പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. എ.ടി.എം. കിയോസ്കിന്റെ വാതിലില്‍ പിടിച്ച് തള്ളവേ ചന്ദ്രന് നിലതെറ്റി.
ഇതോടെ സമീപത്തെ വൈദ്യുതപോസ്റ്റിന് അരികില്‍നിന്ന, വൈദ്യുതിപ്രവാഹമുണ്ടായിരുന്ന ഇരുമ്പുതൂണില്‍ അറിയാതെ പിടിക്കുകയും വൈദ്യുതാഘാതം ഏല്‍ക്കുകയുമായിരുന്നു.
വൈദ്യുതാഘേതമേറ്റ ചന്ദ്രന് റോഡിലേക്ക് തെറിച്ചുവീണു. ഇതോടെ കണ്ടുനിന്നവര്‍ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മുത്തിയാള്പേട്ടൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
#employee #private #company #who #went #withdraw #money #ATM #died #due #electricshock