പഴയങ്ങാടി : (truevisionnews.com) ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റവേ ദേഹത്ത് വീണ് നാലാം ക്ലാസുകാരന് ദാരുണാന്ത്യം.
വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപത്ത് വെച്ചാണ് മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് നിസാലിനു മേൽ തെങ്ങ് പതിച്ചത്.
വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെ തെങ്ങുകൾ ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ സമീപത്തു കൗതുകക്കാഴ്ചയുമായി ഇരുഭാഗത്തുമായി നിരന്നുനിന്നവരുടെ കൂടെ നിസാലുമുണ്ടായിരുന്നു.
പിഴുതുമാറ്റാൻ ശ്രമിച്ചപ്പോൾ ദിശമാറിയ തെങ്ങ് നിസാലിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെന്റ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് 2.30-തോടെയാണ് നാടിനെനടുക്കിയ ദാരുണസംഭവം നടന്നത്.
KL 86/2188-ാം നമ്പർ ജെ.സി.ബി.യാണ് അപകടത്തിന് ഇടയാക്കിയത്. ജെ.സി.ബി. പ്രവർത്തിപ്പിച്ചിരുന്ന ഹരിയാന സ്വദേശിയായ സുബൈർ എന്നയാൾ സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ടു.
യു.കെ.പി.മൻസൂർ, ഇ.എൻ.പി.സെമീറ എന്നിവരുടെ മൂന്നുമക്കളിൽ ഇളയവനാണ് നിസാൽ. നിയാൽ, നിയാസ് എന്നിവരാണ് സഹോദരന്മാർ.
#Kannur #4th #grader #fell #his #body #plucking #coconut #JCB.