#youthcongress | ദുരന്തബാധിതരോട് അവഗണന; വയനാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

#youthcongress | ദുരന്തബാധിതരോട് അവഗണന; വയനാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം
Nov 30, 2024 01:08 PM | By Athira V

വയനാട്: ( www.truevisionnews.com) മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകേണ്ട സഹായം വൈകുന്നുവെന്നാരോപിച്ച് വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്.

കളക്റ്ററേറ്റിന് മുൻപിൽ വെച്ച ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അതേസമയം, ദുരിത ബാധിതർക്ക് ഭയം വേണ്ടെന്നും സർക്കാർ കൂടെയുണ്ടെന്നും ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജൻ. വയനാട്ടിലെ പുനരധിവാസത്തിനായി പ്ലാൻ്റേഷൻ ഭൂമികളെല്ലാം നേരിട്ട് സന്ദർശിച്ചെന്നും അപകടങ്ങളുണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റാനാണ് ശ്രമം എന്നും കെ രാജൻ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിലായിരുന്നു റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രതികരണം.

പുനരധിവാസത്തിന് ഭൂമി ലഭ്യമാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട്. ജന്മവകാശം വഴിയുള്ള ഭൂമികൾ അവിടെ കുറവാണ്. ഭൂപരിഷ്കരണത്തിൻ്റെ 81 പ്രകാരം എക്സപ്ഷൻ ഉള്ള ഭൂമിയാകും അല്ലെങ്കിൽ സർക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുള്ള ഭൂമിയാകാം.

അത്തരം പ്രശ്നങ്ങളുള്ള ഭൂമി ഏറ്റെടുക്കാൻ ചില പ്രശ്നങ്ങളുണ്ടാകാമെന്നും ഇപ്പോൾ അങ്ങനെയൊരു പ്രശ്നമില്ലെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. പുനരധിവാസത്തിനായി ടൗൺഷിപ്പുണ്ടാക്കാനാണ് ആലോചന. പുനരധിവാസത്തിന് അനുയോജ്യമായ 25 സ്ഥലങ്ങൾ നേരിട്ട് പോയി കണ്ടിരുന്നു.

അതിന് ശേഷം ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം അതിൽ ഒമ്പത് സ്ഥലങ്ങൾ അപകടരഹിതമെന്ന് കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കൈവശാവകാശവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ എളുപ്പത്തിലാക്കാൻ ദുരന്തനിവാരണ നിവാരണ നിയമ പ്രകാരമായിരുന്നു ഭൂമി ഏറ്റെടുത്തത്.

ഇതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയിൽ പോയി. സ്ഥലത്തിന് പണം കൊടുക്കാൻ സാധ്യമാണോ എന്നാണ് കോടതി ചോദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പണം കോടതിയിൽ കെട്ടിവെയ്ക്കാമെന്നും കോടതി ഉടമസ്ഥരെന്ന് തീരുമാനിക്കുന്നവർക്ക് പണം കൈമാറാമെന്നുമുള്ള സർക്കാരിൻ്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വാദം കേട്ട കോടതി വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്. കോടതി തീരുമാനം അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത് എന്നും മന്ത്രി കെ രാജൻ .

യഥാർത്ഥ ദുരിത ബാധിതരെ കണ്ടെത്താനുള്ള പട്ടിക ഉടൻ തയാറാക്കും. പരാതികള്‍ അറിയിക്കാൻ പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് തയാറാക്കുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്നവർ ഭയക്കേണ്ട.

സുരക്ഷിതമായി മാറ്റുന്നത് വരെ സിഎംഡിആർഎഫ്എലിൽ നിന്ന് വാടക നൽകും. കൊടുത്തു കൊണ്ടിരിക്കുന്ന എല്ലാ സഹായവും തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. രണ്ടാം ഘട്ടത്തിൽ നോ ടു ഗോൾ സോൺ പട്ടിക തയ്യാറാക്കും ഉപയോഗ യോഗ്യമല്ലാത്ത സ്ഥലങ്ങൾക്ക് സമീപമുള്ള വീട്ടുകാരെ കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.






#Neglect #disaster #victims #YouthCongress #march #Wayanad #Collectorate #conflict

Next TV

Related Stories
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
#accident |  സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

Dec 2, 2024 11:54 AM

#accident | സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനി അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരിച്ചത്...

Read More >>
#BGopalakrishnan | സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ്, അദ്ദേഹത്തിനൊരിക്കലും കോൺഗ്രസിലേക്ക് പോകാനാകില്ല- ബി. ഗോപാലകൃഷ്ണൻ

Dec 2, 2024 11:50 AM

#BGopalakrishnan | സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ്, അദ്ദേഹത്തിനൊരിക്കലും കോൺഗ്രസിലേക്ക് പോകാനാകില്ല- ബി. ഗോപാലകൃഷ്ണൻ

തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ ബിജെപിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും അദ്ദേഹം...

Read More >>
#Suryajithdeath |   സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

Dec 2, 2024 11:38 AM

#Suryajithdeath | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
Top Stories










Entertainment News