#robbed | കോളിങ് ബെൽ കേട്ട് വാതിൽ തുറന്നു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു

#robbed | കോളിങ് ബെൽ കേട്ട് വാതിൽ തുറന്നു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു
Nov 30, 2024 10:51 AM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) വർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു.

52 വയസ്സുള്ള സുമതിയാണ് ആക്രമണത്തിനിരയായത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ ഒരു ലക്ഷം രൂപയും കവര്‍ന്നു.

ഉച്ചതിരിഞ്ഞ് മൂന്നരയോടെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് അപ്രതീക്ഷിതെ ആക്രമണവും പകൽകൊള്ളയും.

വർക്കല ടെലഫോൺ എക്സ്ചേഞ്ചിന് സമീപത്തെ ഈ പാര്‍പ്പിട സമുച്ചയത്തിലാണ് മോഷണവും ആക്രമണവും.

വൈകീട്ട് മൂന്നുമണിയോടെ കോളിംഗ് ബെൽ ശബ്ദം കേട്ടാണ് സുമതി വാതിൽ തുറന്നത്. ഉടനെ മുഖംമൂടി ധാരികളായ രണ്ടുപേര്‍ അകത്തുകയറി സുമതിയെ ആക്രമിച്ചു. തലയിലും നെറ്റിയിലും പരിക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സുമതിയുടെ മകൻ ശ്രീനിവാസൻ വീട്ടിലെത്തിയപ്പോഴാണ് തറയിൽ പരിക്കേറ്റ് കിടക്കുന്ന അമ്മയെ കണ്ടത്. അപ്പോഴേക്കും അഞ്ചു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നു.

വർക്കല എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്നുണ്ട്.

തമിഴ്നാട് ഈറോഡ് സ്വദേശികളായ സുമതിയും കുടുംബവും ഇവിടെ വാടകയ്ക്കാണ് താമസിക്കുകയാണ്. ഇവരെ കൂടാതെ മറ്റ് നാല് കുടുംബങ്ങൾ കൂടി പാര്‍പ്പിട സമുച്ചയത്തിലുണ്ട്.

#opened #door #hearing #callingbell #masked #thief #attacked #housewife #robbed #money #gold

Next TV

Related Stories
#accident | മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം ,ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

Nov 30, 2024 04:13 PM

#accident | മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം ,ഒരാള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

വിരാജ്പേട്ട ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു...

Read More >>
#feverdeath  | പനിയെ തുടർന്ന് ചികിത്സയിലായിരുന്ന വാണിമേലിലെ അഞ്ചു വയസുകാരി മരിച്ചു

Nov 30, 2024 03:47 PM

#feverdeath | പനിയെ തുടർന്ന് ചികിത്സയിലായിരുന്ന വാണിമേലിലെ അഞ്ചു വയസുകാരി മരിച്ചു

ഒരു മാസത്തിലേറെയായി പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ...

Read More >>
#drug  | വിമാനത്താവളത്തിൽ വൻ ലഹരിവേട്ട;  കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Nov 30, 2024 03:28 PM

#drug | വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; കോടികൾ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ബാങ്കോക്കിൽ നിന്ന് വന്ന എയർ ഏഷ്യ വിമാനത്തിലാണ് 7.92 കിലോ കഞ്ചാവ് കടത്തിയത്....

Read More >>
#VDSatheesan |  എൽഡിഎഫ്നൊപ്പം സമരത്തില്ല, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും; വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി - വി ഡി സതീശൻ

Nov 30, 2024 03:20 PM

#VDSatheesan | എൽഡിഎഫ്നൊപ്പം സമരത്തില്ല, കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും; വയനാട് കളക്ടറേറ്റ് മാർച്ചിനെ ക്രൂരമായി അടിച്ചമർത്തി - വി ഡി സതീശൻ

പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായി.പൊലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയാണ്...

Read More >>
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

Nov 30, 2024 03:11 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്

ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ നാല് പേർക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ്...

Read More >>
#PinarayiVijayan | ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി - മുഖ്യമന്ത്രി പിണറായി വിജയന്‍

Nov 30, 2024 03:06 PM

#PinarayiVijayan | ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി - മുഖ്യമന്ത്രി പിണറായി വിജയന്‍

തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി...

Read More >>
Top Stories