#WasteManagement | കോഴി മാലിന്യ സംസ്‌കരണം; ജനുവരി 15 നുള്ളിൽ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ നിർബന്ധം

#WasteManagement | കോഴി മാലിന്യ സംസ്‌കരണം; ജനുവരി 15 നുള്ളിൽ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ നിർബന്ധം
Nov 29, 2024 08:18 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) ജില്ലയിൽ കോഴി മാലിന്യം സംസ്‌കരിക്കാൻ കൂടുതൽ ഏജൻസികളെ ഏർപ്പെടുത്താനും ജനുവരി 15 നുള്ളിൽ എല്ലാ കോഴി (ചിക്കൻ) സ്റ്റാളുകളിലും ഫ്രീസർ സൗകര്യം നിർബന്ധമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം (ഡിഎല്‍എഫ്എംസി) തീരുമാനിച്ചു.

ജില്ലാ പഞ്ചായത്തിന്റെ കണക്കനുസരിച്ചു 2018 ൽ തന്നെ വർഷം 92 ടൺ കോഴി മാലിന്യം ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്‌ സംസ്കരിക്കുന്നതിനായി ഒരു ഏജൻസി മാത്രമേ നിലവിലുള്ളൂ.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ ഏജൻസിയ്ക്ക് 30 ടൺ കോഴി മാലിന്യം കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഉള്ളത്.

ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ഏജൻസികളെ ക്ഷണിക്കാനുള്ള തീരുമാനം.

ജനുവരി 15 നുള്ളിൽ ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകൾ കൂടാതെ സ്റ്റാളുകളിൽ നിന്ന് നിലവിൽ മാലിന്യം ശേഖരിക്കുന്ന ഫ്രഷ് കട്ടിന്റെ വാഹനങ്ങളിലും ഫ്രീസർ നിർബന്ധമാക്കും.

ഇക്കാര്യം കർശനമായി പരിശോധിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗം ഉണ്ടാകും.

കട്ടിപ്പാറയിൽ ഫ്രഷ് കട്ട് ഏജൻസിയോട് ആവശ്യപ്പെട്ടപ്രകാരം വെയിങ് ബ്രിഡ്ജ്, എഫ്ലുവൻറ് ട്രീറ്റ്മെന്റ് പ്ലാന്റ്, വെഹിക്കിൾ വാഷിംഗ്‌ ഏരിയ ഫെസിലിറ്റി എന്നീ സൗകര്യങ്ങൾ ഏജൻസി ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പരിസരവാസികൾ പരാതി ഉന്നയിച്ച, പ്ലാന്റിൽ നിന്നും വമിക്കുന്ന ദുർഗന്ധം കുറഞ്ഞിട്ടില്ല. ഇതേതുടർന്നാണ് പൂർണമായും അഴുകിയ കോഴി മാലിന്യം പ്ലാന്റിൽ എത്തുന്നത് ഒഴിവാക്കാൻ സ്റ്റാളുകളിൽ ഫ്രീസർ നിർബന്ധമാക്കുന്നത്.

ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എഞ്ചിനീയർ സൗമ ഹമീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, ജില്ലാ ശുചിത്വമിഷൻ കോർഡിനേറ്റർ എം ഗൗതമൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, എൻഐടിയിലെ സാങ്കേതിക വിദഗ്ധൻ പ്രവീൺ എന്നിവർ പങ്കെടുത്തു.

#Poultry #WasteManagement #Freezers #mandatory #chickenstalls #January

Next TV

Related Stories
#protest  | ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുപ്പ്; കോഴിക്കോട് ചേളന്നൂരില്‍ നാട്ടുകാരുടെ പ്രതിഷേധം

Nov 29, 2024 11:03 PM

#protest | ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുപ്പ്; കോഴിക്കോട് ചേളന്നൂരില്‍ നാട്ടുകാരുടെ പ്രതിഷേധം

പരാതിയുമായി പലതവണ അധികൃതരെ സമീപിച്ചു. എന്നിട്ടും യാതൊരു നടപടിയോ ഇടപെടലോ ഉണ്ടായില്ലെന്നും നാട്ടുകാര്‍...

Read More >>
#suicidecase | നാടകീയരംഗങ്ങൾ; പൂർവവിദ്യാർഥി സംഗമത്തിൽ മൊട്ടിട്ട സൗഹൃദം, ആൺസുഹൃത്ത് വിവാഹിതനാകുന്നത് പ്രകോപിപ്പിച്ചു,  ആത്മഹത്യ

Nov 29, 2024 10:17 PM

#suicidecase | നാടകീയരംഗങ്ങൾ; പൂർവവിദ്യാർഥി സംഗമത്തിൽ മൊട്ടിട്ട സൗഹൃദം, ആൺസുഹൃത്ത് വിവാഹിതനാകുന്നത് പ്രകോപിപ്പിച്ചു, ആത്മഹത്യ

അരുണോ ഇയാളുടെ മാതാപിതാക്കളോ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. അരുണിന്റെ അമ്മയുടെ ജ്യേഷ്ഠസഹോദരി മാത്രമാണ്...

Read More >>
#cobra |  ശബരിമല സന്നിധാനത്ത് ഭീതി പരത്തി മൂർഖൻ പാമ്പ്; വനപാലകർ പിടികൂടി

Nov 29, 2024 10:12 PM

#cobra | ശബരിമല സന്നിധാനത്ത് ഭീതി പരത്തി മൂർഖൻ പാമ്പ്; വനപാലകർ പിടികൂടി

സന്നിധാനം ദേവസ്വം മെസ്സിന് സമീപത്ത് നിന്നും വൈകിട്ട് നാലു മണിയോടെയാണ് പാമ്പിനെ...

Read More >>
#suicide |  ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി മുറിക്കുള്ളില്‍ ജീവനൊടുക്കി

Nov 29, 2024 09:43 PM

#suicide | ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി മുറിക്കുള്ളില്‍ ജീവനൊടുക്കി

അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം യുവതി...

Read More >>
#vijayalakshmimurder | 'നീ ഇവിടെ വരരുത്, വന്നാൽ നിന്നെ ആ വെട്ടുകത്തിക്ക് കണ്ടിക്കും...'; അമ്പലപ്പുഴയില്‍ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട പ്രതിക്കുനേരേ ജനരോഷം

Nov 29, 2024 09:05 PM

#vijayalakshmimurder | 'നീ ഇവിടെ വരരുത്, വന്നാൽ നിന്നെ ആ വെട്ടുകത്തിക്ക് കണ്ടിക്കും...'; അമ്പലപ്പുഴയില്‍ സ്ത്രീയെ കൊന്ന് കുഴിച്ചിട്ട പ്രതിക്കുനേരേ ജനരോഷം

നേരത്തെ കരുനാഗപ്പള്ളി പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, കൃത്യം നടന്നതും മൃതദേഹം കണ്ടെടുത്തതും അമ്പലപ്പുഴ സ്റ്റേഷന്‍...

Read More >>
Top Stories