മുംബൈ: ( www.truevisionnews.com ) ജയിലില്‍വെച്ച് പ്രസവിക്കുന്നത് കുട്ടിയേയും അമ്മയേയും മോശമായി ബാധിക്കുമെന്ന കാരണത്താല്‍ ഗര്‍ഭിണിയായ പ്രതിക്ക് ജാമ്യം നല്‍കി ബോംബെ ഹൈക്കോടതി.
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആറ് മാസം ഗര്‍ഭിണിയായ പ്രതിക്കാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് താല്‍ക്കാലിക ജാമ്യം അനുവദിച്ചത്.
ജയില്‍ അന്തരീക്ഷത്തില്‍ പ്രസവിക്കുന്നത് അമ്മയെ മാത്രമല്ല കുട്ടിയേയും ദോഷകരമായി ബാധിക്കുമെന്നും അത് കാണാതെപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെയുടെ സിംഗിള്‍ ബെഞ്ചാണ് നവംബര്‍ 27-ന് ഇതുസംബന്ധിച്ച ഉത്തരവ് പാസ്സാക്കിയത്.
തടവുകാർക്കും മാന്യതയ്ക്ക് അര്‍ഹതയുണ്ടെന്നും ജയിലില്‍വെച്ച് ഒരു കുട്ടിയെ പ്രസവിക്കുന്നത് അനന്തരഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് പ്രതിയെ ജയില്‍മോചിതയാക്കാന്‍ കോടതി ഉത്തരവിട്ടു.
ഗോന്തിയ റെയില്‍വേ സുരക്ഷാസേന ട്രെയിനില്‍ നടത്തിയ റെയിഡിലാണ് പ്രതിയടക്കം അഞ്ച് പേരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സെസ്(എന്‍ഡിപിഎസ്)ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. സംഘത്തില്‍നിന്ന് 6.64 ലക്ഷംവരുന്ന 33.2 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ഈ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം.
അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവതി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിയില്‍നിന്ന് ലഹരിവസ്തു പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തു.
പ്രസവത്തിനായി ജയിലില്‍ ആവശ്യമായ കരുതല്‍ എടുക്കാമെന്നും കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നിരിക്കിലും ജയിലില്‍ പ്രസവിക്കുന്നത് അമ്മയെ മാത്രമല്ല കുട്ടിയേയും ദോഷകരമായി ബാധിക്കുമെന്നും അത് കാണാതെപോകാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് താല്‍കാലിക ജാമ്യം അനുവദിച്ചത്. പ്രതിയുടെ ജാമ്യം കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
#Giving #birth #prison #affects #both #child #mother #Bail #accused #drug #case