#MayaMurder | അറസ്റ്റിലേക്ക് നയിച്ചത് കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് വിളിച്ച ഫോൺ കാൾ; പിടിയിലാകുന്നത് മൂന്ന് ദിവസത്തിന് ശേഷം, മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി

#MayaMurder | അറസ്റ്റിലേക്ക് നയിച്ചത് കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് വിളിച്ച ഫോൺ കാൾ; പിടിയിലാകുന്നത് മൂന്ന് ദിവസത്തിന് ശേഷം, മായയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി
Nov 29, 2024 07:25 PM | By VIPIN P V

ബെംഗളൂരു: (www.truevisionnews.com) വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് അറസ്റ്റിലായത് ബെംഗളുരുവിലെ ദേവനഹള്ളിയിൽ നിന്ന്.

കൊലപാതകം നടത്തിയ ശേഷം ആരവ് വാരാണസി വരെ എത്തിയെങ്കിലും പിന്നീട് ഇവിടെ നിന്ന് മടങ്ങി. തിരികെ വരും വഴി ഇയാൾ കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു.

ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പകയെ തുട‍ർന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ജോലി അന്വേഷിച്ചാണ് കണ്ണൂർ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവിൽ എത്തിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്.

ആറ് മാസം മുൻപായിരുന്നു ഇത്. സുഹൃത്തുക്കളായതിന് ശേഷം ഇവർ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തമ്മിൽ പലപ്പോഴായി വഴക്കുണ്ടായെന്ന് ആരവ് പറഞ്ഞതായി പൊലീസ് പറയുന്നു.

ഈ വഴക്കാണ് മായയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. സെപ്റ്റോ എന്ന ഓൺലൈൻ ഡെലിവറി ആപ്പ് വഴിയാണ് ആരവ് മായയെ കൊല്ലാൻ കയർ വാങ്ങിയത്.

പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തിൽ ഇയാൾ കുത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

കൊലപാതകത്തിന് ശേഷം 36 മണിക്കൂർ അതേ മുറിയിൽ കഴിയുകയും, ശേഷം ഫോൺ ഓഫാക്കി മുങ്ങുകയും ചെയ്ത 21-കാരനായ ആരവ് ഹനോയിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ബെംഗളുരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ആരവിന്‍റെ സിസിടിവി ദൃശ്യം കിട്ടിയത്. മജസ്റ്റിക് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുന്ന വഴികളിലെ സിസിടിവികളിലൊന്നിലും ആരവിനെ കണ്ടെത്താനുമായിരുന്നില്ല.

അതിനാൽ ട്രെയിൻ കയറി ആരവ് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് നേരത്തേ കണക്ക് കൂട്ടിയിരുന്നു. കണ്ണൂർ തോട്ടടയിലേക്ക് ആരവ് വരില്ലെന്നുറപ്പായിരുന്നെങ്കിലും മുത്തച്ഛനുമായി ബന്ധപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു.

അതേ രീതിയിൽത്തന്നെ ആദ്യം മുത്തച്ഛനെയും പിന്നീട് പൊലീസിനെയും ബന്ധപ്പെട്ട് ആരവ് കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. എവിടെയാണുള്ളത് എന്ന ലൊക്കേഷനടക്കം ആരവ് തന്നെ പൊലീസിനോട് പറഞ്ഞു.

ഇതനുസരിച്ച് പ്രാദേശിക പൊലീസിന്‍റെ സഹായത്തോടെയാണ് ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തത്.

എവിടെ നിന്ന്, എങ്ങനെ, എപ്പോഴാണ് ആരവിനെ പിടികൂടിയതെന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നാണ് ബെംഗളുരു ഈസ്റ്റ് ഡിസിപി ഡി.ദേവരാജ് വ്യക്തമാക്കിയത്.

#phonecall #home #Kannur #led #arrest #three #days #arrest #Maya #met #through #datingapp

Next TV

Related Stories
#governmentjob | വരന് ലക്ഷങ്ങൾ ശമ്പളം, പക്ഷേ സർക്കാർ ജോലിയല്ല; വിവാഹവേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി

Nov 29, 2024 08:20 PM

#governmentjob | വരന് ലക്ഷങ്ങൾ ശമ്പളം, പക്ഷേ സർക്കാർ ജോലിയല്ല; വിവാഹവേദിയിൽ നിന്ന് വധു ഇറങ്ങിപ്പോയി

മാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എൻജിനീയറാണ് ഛത്തീസ്ഗഢ് സ്വദേശിയായ വരൻ. സ്വകാര്യ കമ്പനിയിലാണ് ഇയാൾ ജോലി...

Read More >>
#bail |  ജയിലിൽ പ്രസവിക്കുന്നത് കുട്ടിയേയും അമ്മയേയും ബാധിക്കും; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം

Nov 29, 2024 08:09 PM

#bail | ജയിലിൽ പ്രസവിക്കുന്നത് കുട്ടിയേയും അമ്മയേയും ബാധിക്കും; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആറ് മാസം ഗര്‍ഭിണിയായ പ്രതിക്കാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് താല്‍ക്കാലിക ജാമ്യം...

Read More >>
#missing | മലയാളി യുവാവിനെ ഋഷികേശിലെ റിവര്‍ റാഫ്റ്റിനിടെ കാണാതായി

Nov 29, 2024 07:46 PM

#missing | മലയാളി യുവാവിനെ ഋഷികേശിലെ റിവര്‍ റാഫ്റ്റിനിടെ കാണാതായി

സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂര്‍ സ്വദേശിയാണ്. ഇന്ന് രാവിലെയാണ്...

Read More >>
#Srinivasanmurdercase | പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈകോടതിക്ക് പിഴവ് പറ്റി - സുപ്രിംകോടതി

Nov 29, 2024 04:25 PM

#Srinivasanmurdercase | പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈകോടതിക്ക് പിഴവ് പറ്റി - സുപ്രിംകോടതി

രാജ്യദ്രോഹ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ...

Read More >>
#MayaMurder | ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; കണ്ണൂർ സ്വദേശിയായ യുവാവ് കര്‍ണാടക പൊലീസിന്റെ പിടിയില്‍

Nov 29, 2024 02:32 PM

#MayaMurder | ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; കണ്ണൂർ സ്വദേശിയായ യുവാവ് കര്‍ണാടക പൊലീസിന്റെ പിടിയില്‍

കൃത്യത്തിനുശേഷം യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കടന്നുകളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും...

Read More >>
Top Stories