#PinarayiVijayan | ‘ദ ഹിന്ദു’ പത്രത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി

#PinarayiVijayan | ‘ദ ഹിന്ദു’ പത്രത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹർജി തള്ളി
Nov 29, 2024 05:36 PM | By VIPIN P V

എറണാകുളം : (www.truevisionnews.com) ‘ദ ഹിന്ദു’ ദിനപത്രത്തിൽ വന്ന മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.

എറണാകുളം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. ഈ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന നിരീക്ഷണത്തിലാണ് കോടതി നടപടി.

മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.

വലിയ വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഇടയാക്കിയിരുന്നു. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ്‌ ‘ദ ഹിന്ദു’ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്‌.

മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന്‌ പ്രസ്‌ സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനൽകി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ്‌ സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു.

മലപ്പുറം പരാമർശം പിആർ ഏജൻസി എഴുതി നൽകിയതാണെന്നാണ് പത്രത്തിന്റെ വിശദീകരണം.

കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ വ്യക്തമാക്കിയിരുന്നു.

#Malappuram #mention #TheHindunewspaper #petition #file #case #ChiefMinister #rejected

Next TV

Related Stories
#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

Dec 1, 2024 09:28 PM

#BGopalakrishnan | 'മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അഗത്വം എടുത്തു'; അവകാശവാദവുമായി ബി ഗോപാലകൃഷ്ണന്‍

ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍...

Read More >>
#holiday |  ശക്തമായ മഴ: രണ്ട്  ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 09:08 PM

#holiday | ശക്തമായ മഴ: രണ്ട് ജില്ലകളിലും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂൾ, പ്രഫഷനൽ‌ കോളജുകൾക്ക് ഉൾപ്പെടെ അവധി...

Read More >>
#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Dec 1, 2024 08:54 PM

#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി...

Read More >>
#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

Dec 1, 2024 08:48 PM

#PoetAward |എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ്...

Read More >>
#founddeath | കണ്ണൂരിൽ അഞ്ച് വയസുകാരൻ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

Dec 1, 2024 08:33 PM

#founddeath | കണ്ണൂരിൽ അഞ്ച് വയസുകാരൻ നിർമ്മാണ പ്രവർത്തിക്ക് വേണ്ടിയുണ്ടാക്കിയ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം...

Read More >>
#attack |  കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല,  ബേക്കറി അടിച്ചു തകർത്തു, നാല് ലക്ഷം രൂപയുടെ നഷ്ടം

Dec 1, 2024 08:24 PM

#attack | കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല, ബേക്കറി അടിച്ചു തകർത്തു, നാല് ലക്ഷം രൂപയുടെ നഷ്ടം

വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്ന് ബേക്കറി ഉടമ പറയുന്നു....

Read More >>
Top Stories