ആലപ്പുഴ: (truevisionnews.com) പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടെന്ന പരാതിയുമായി വനിത ശിശു ആശുപത്രിക്കെതിരെ ആലപ്പുഴ റെയിൽവെ വാർഡ് സ്വദേശികളായ വിഷ്ണുവും അശ്വതിയും രംഗത്ത് .
ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല. കഴിഞ്ഞ ദിവസം ആരോപണം നേരിട്ട ഡോക്ടർ പുഷ്പക്ക് എതിരെ കുടുംബം പൊലീസിൽ പരാതി നൽകി.
ഗർഭിണിയായ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ പണം തികയാതെ വന്നതോടെയാണ് വിഷ്ണു സർക്കാർ ആശുപത്രിയിൽ അഭയം തേടിയത്.
ഒടുവിൽ വനിതാ ശിശു ആശുപത്രിയിൽ കുട്ടി ജനിച്ചു. കുട്ടിയുടെ വലതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു എന്ന് കാര്യം ആദ്യം മറച്ചുവച്ചു. മാതാപിതാക്കൾ സംശയമുന്നയിച്ചത്തോടെയാണ് കാര്യം പറയുന്നത്.
നിലവിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മൂന്ന് മാസത്തിനുള്ളിൽ മാറ്റമില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്.
സംഭവത്തിൽ വനിത ശിശു ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ഡിവൈഎസ്പിക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
#Baby's #arm #lost #mobility #complaint #again #against #Alappuzha #Women's #Children's #Hospital